ഉമ്മൻചാണ്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സർക്കാർ ഇടപെട്ടേക്കും; നടപടി ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണത്തേ തുടർന്ന്

Spread the love


ഫയൽ ചിത്രം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ ഇടപെട്ടേക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് സാഹചര്യം വിലയിരുത്തുകയാണ്. മുഖ്യമന്ത്രിക്കു ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാകും ഇടപെടൽ. ഉമ്മൻ ചാണ്ടിയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കളാണ് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടത്.

Also Read- ലഭിക്കുന്നത് മെച്ചപ്പെട്ട ചികിത്സ; പാര്‍ട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നു; ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് ലൈവില്‍

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് 2015ൽ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയുമെന്നാണ് ഉമ്മൻചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടിയുടെ പ്രതികരണം. ന്യൂയോർക്കിൽ ചികിത്സയ്ക്കായി പോയപ്പോൾ അവിടെവച്ചു ചികിത്സ നിഷേധിച്ചത് മകനും ഭാര്യയും ആണെന്നും സഹോദരൻ ആരോപിച്ചു. രോഗം കണ്ടുപിടിച്ചിട്ട് മൂന്നു വർഷത്തോളം ഈ വിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്നും സഹോദരൻ പറയുന്നു.

Also Read- ‘അപ്പയുടെ ചികിത്സ സംബന്ധിച്ച് പുറത്തുവരുന്നത് അടിസ്ഥാന രഹിതമായ വാർത്തകൾ’: ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ

മൂത്ത മകൾ മറിയം ഉമ്മനും ഇളയ മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ആണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് എതിരായി നിൽക്കുന്നതെന്നും
ആധുനിക ചികിത്സയ്ക്ക് പകരം ആയുർവേദ ചികിത്സയാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നത് എന്നും ജർമ്മനിയിൽ വിദഗ്ധ ചികിത്സയ്ക്ക് പോയിട്ടും ശരിയായ രീതിയിൽ ചികിത്സ നടത്താൻ ഇവർ സമ്മതിച്ചില്ലെന്നും സഹോദരൻ ആരോപിക്കുന്നു.

ചികിത്സ നിഷേധിക്കുന്നതിൽ പ്രാർത്ഥനാ സംഘങ്ങളുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നതായും സഹോദരൻ പറയുന്നു. അതേസമയം ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡിജിപിക്കും ആരോഗ്യ മന്ത്രിക്കും സഹോദരൻ ഉൾപ്പെടെയുള്ളവർ പരാതി നൽകി.
അതിനിടെ ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ മെഡിക്കൽ ബോർഡിന് രൂപം നൽകുമെന്നാണ് സൂചന.

Published by:Rajesh V

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!