ബാവലി: കർണാടക ചെക് പോസ്റ്റിൽ മിനിലോറിയിൽ കടത്താൻശ്രമിച്ച വിട്ടിത്തടി കർണാടക വനപാലകർ പിടികൂടി. ഇതിനിടയിൽ ഓടി രക്ഷപ്പെട്ട് ബാവലി പുഴ കടക്കാനുള്ള ശ്രമത്തിനിടയിൽ പുഴയിലകപ്പെട്ട യുവാവ് മരിച്ചു. കർണാടക സ്വദേശി ഷംസുദ്ദിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇദ്ദേ
ഹത്തിന്റെ മൃതദേഹം ബാവലി പാലത്തിന് സമീപം പുഴയിൽ
ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. 2 ദിവസം മുമ്പാണ് വനംവകുപ്പ് വിട്ടി തടികൾ പിടികൂടിയത്. വാഹനത്തിൽ മൂന്ന് പേ
രാണ് ഉണ്ടായിരുന്നത്. ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും
രണ്ട് പേരെ വനം വകുപ്പ് പിടികൂടിയിരുന്നു. കർണാടക സ്വ
ദേശി ഷാദിദ്, കാസർകോഡ് സ്വദേശി അബ്ദുള്ള എന്നിവരാ
ണ് പിടിയിലായതെന്നാണ് ആദ്യ വിവരങ്ങൾ. എന്നാൽ കർ
ഞാടക വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്ന് ഓടിച്ചതിനാല
ാണ് യുവാവ് പുഴയിൽ ചാടിയതെന്നും നാട്ടുകാരിൽ ഒരു
വിഭാഗം പറയുന്നുണ്ട്.
Facebook Comments Box