കടകംപള്ളി ഹോട്ടലിൽ റൂമെടുക്കാമെന്ന് പറഞ്ഞെന്നും ഫോണിൽ അശ്ലീല സന്ദേശം അയച്ചതായും സ്വപ്ന പറഞ്ഞു. ഫോൺ സെക്സിന് സമാനമായി കടകംപള്ളി പെരുമാറി. കടകംപള്ളിയും ശ്രീരാമകൃഷ്ണനും പെരുമാറുന്നത് കോളേജ് കുമാരന്മാരെ പോലെയാണെന്ന് സ്വപ്ന പറയുന്നു.
Also Read-കോടതി വിധിയില്‍ ഒരു വിസി പുറത്ത്; കേരളത്തിലെ ആ അഞ്ച് വിസിമാരുടെ ഗതി എന്താകും?
തോമസ് ഐസക് മറ്റൊരാൾ വഴി ബന്ധപ്പെട്ട് മൂന്നാറിൽ പോകാമെന്ന് പറഞ്ഞെന്നും സ്വപ്ന പറഞ്ഞു. എല്ലാത്തിനും തെളിവുകളുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഗുരുതര ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. വികസന പദ്ധതികൾ കാെണ്ടു വരുന്നത് മുഖ്യമന്ത്രിയുടെയും മകളുടെയും ബിസിനസ് താൽപര്യത്തിനായാണെന്ന് സ്വപ്ന ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മകന് UAE യിൽ ഹോട്ടൽ വാങ്ങാനും മകൾ വീണ വിജയന് ഐ ടി ഹബ്ബ് തുടങ്ങാനും സ്വാധീനം ചെലുത്തിയെന്ന് സ്വപ്ന പറഞ്ഞു. വൻകിട പദ്ധതികൾ കൊണ്ടു വരുന്നത് മുഖ്യമന്ത്രിയുടെ മകൾക്ക് കാെട്ടാരം കെട്ടിപ്പടുക്കാനാണെന്ന് അവർ ആരോപിച്ചു. മുഖ്യമന്ത്രി പോയപ്പോൾ നയതന്ത്രചാനലിലൂടെ കറൻസി കടത്തിയത് സ്വാഭാവിക സംഭവമെന്ന് ശിവശങ്കർ പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തി.
Also Read-സംസ്ഥാനത്ത് 35 ദിവസത്തിനിടെ പിടിച്ചത് 14.6 കോടിയുടെ മയക്കുമരുന്ന്; 1038 പേര്‍ അറസ്റ്റില്‍
ഡാറ്റാബേസ് വിറ്റതിൽ കെ കെ ശൈലജയും ശിവശങ്കറും തമ്മിൽ തർക്കമുണ്ടായി .ഡാറ്റാബേസ് വിറ്റത് കെ കെ ശൈലജയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും ഡാറ്റ ബേസ് വിറ്റതിൽ വീണ വിജയന് നേട്ടമുണ്ടായതായും സ്വപ്ന പറയുന്നു. മുഖ്യമന്ത്രിക്കും മകൾക്കും വേണ്ടിയാണ് ഡാറ്റാബേസ് വിറ്റതെന്ന് ശിവ ശങ്കർ പറഞ്ഞു. ആത്മകഥയുടെ രണ്ടാം ഭാഗം സ്ഫോടനാത്മകവും കൂടുതൽ തെളിവുകളും വിവരങ്ങളും ഉണ്ടാവുമെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.