ബോണ്ടുകള്‍
ഒരിടവേളയ്ക്ക് ശേഷം സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ യീല്‍ഡ് ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബറില്‍ 30 അടിസ്ഥാന നിരക്കുയര്‍ന്ന് 10 വൿഷ കാലാവധിയുള്ള ബോണ്ടുകളുടെ യീൽഡ് 7.46 ശതമാനത്തിലെത്തി. പലിശ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ബോണ്ടുകള്‍ സ്ഥിരത കൈവരിക്കുന്നതിന് മുന്‍പായി അല്പം കൂടി ഉയരാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ ബോണ്ടുകളിലെ നിക്ഷേപം നല്ലൊരു തിരഞ്ഞെടുപ്പാകാം 10-14 വര്‍ഷ കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകള്‍ 7.50-7.53 ശതമാനം ആദായം നല്‍കുന്നു.

സംസ്ഥാന വികസന ബോണ്ട്
ദീര്‍ഘനാള്‍ കാലാവധിയില്ലാത്ത സംസ്ഥാന വികസന ബോണ്ടുകളും ഉപകാരപ്പെടും. 6-8 വര്‍ഷ കാലാവധിയുള്ള ഇവ 7.77 ശതമാനം ആദായം നല്‍കുന്നു. സര്‍ക്കാര്‍ നിക്ഷേപമായതിനാല്‍ ക്രെഡിറ്റ് റിസ്‌ക് ഇല്ലാ എന്നത് ഒരു ഗുണമാണ്. ഇതിനോടൊപ്പം സമാന കാലയളവുള്ള മറ്റു നിക്ഷേപങ്ങളെ നോക്കുമ്പോള്‍ ആദായത്തിലും സുരക്ഷയിലും മുന്നിലാണിവ.
നിശ്ചിത കാലയളവില്‍ പലിശ വരുമാനം നല്‍കുന്നവയായതിനാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പെന്‍ഷന് സമാനമായി ഈ നിക്ഷേപങ്ങള്‍ ഉപയോഗിക്കാം. റീട്ടെയിൽ നിക്ഷേപകർക്കായി റിസര്‍വ് ബാങ്ക് ഒരുക്കിയ ഗില്‍ട്ട് അക്കൗണ്ടുകള്‍ വഴി നിക്ഷേപിക്കാൻ സാധിക്കും.
Also Read: മാസം 1,350 രൂപ മുടക്കാനുണ്ടോ? 100 വയസ് വരെ 36,000 രൂപ പെൻഷൻ ഉറപ്പ്! ഉഗ്രൻ പദ്ധതിയിങ്ങനെ

ടാര്‍ഗെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍
ബോണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്ക് പകരം തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് ടാര്‍ഗെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിശ്ചിത കാലാവധിയുള്ള ബോണ്ടുകളിലാണ് ഇവ നിക്ഷേപിക്കുന്നത്. ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിൽ നഷ്ടസധ്യത കുറഞ്ഞ വിഭാഗമാണിത്. ഇതിനാല്‍ തന്നെ സങ്കീര്‍ണതകളില്ലാതെ 7.5 ശതമാനമോ അതിലധികമോ ആദായം ഉറപ്പിക്കാൻ സാധിക്കും.

സ്ഥിര നിക്ഷേപങ്ങള്‍
പലിശ നിരക്കുയര്‍ന്നതോടെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. തുടര്‍ന്നുള്ള മാസങ്ങളിലും ഇതിന് അനുസരിച്ചുള്ള വർധനവ് പലിശയിൽ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധാഭിപ്രായം. ഇതിനാല്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഇപ്പോള്‍ ചെയ്യാതിരിക്കുന്നതാരും ഉചിതം. പലിശ നിരക്ക് ആകര്‍ഷകമായ സാഹചര്യത്തില്‍ 3 വര്‍ഷ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം. ഇതിന് പൊതുമേഖലാ ബാങ്കുകളെ പരിശോധിച്ചാൽ കാനറ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവ അനുയോജ്യമാണ്.

കാനറാ ബാങ്ക് 666 ദിവസ നിക്ഷേപത്തിന് 7 ശതമാനം പലിശ നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും. യൂണിയന്‍ ബാങ്കില്‍ 599 ദിവസതേത്ക്ക് 7 ശതമാനം പലിശ ലഭിക്കുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ ലഭിക്കും.
ചെറുകിട ബാങ്കുകളെടുത്താല്‍ സൂര്യോദയ്, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 2-3 വര്‍ഷത്തേക്ക് 7.49- 7.50 ശതമാനം പലിശ നല്‍കുന്നുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ എഎഎ റേറ്റിംഗുള്ള ബജാജ് ഫിന്‍സെര്‍വില്‍ 24- 35 മാസ നിക്ഷേപത്തിന് 7.25 ശതമാനവും 33 മാസത്തേക്ക് 7.35 ശതമാനവും പലിശ നല്‍കുന്നുണ്ട്. മുതിര്‍ന്നവര്‍ക്ക് 0.25 ശതമാനം അധിക നിരക്കും ലഭിക്കും