
പകരം ചോദിക്കാന്‍ അവസരം
സൂപ്പര്‍ 12ന്റെ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. തുടരെ രണ്ടാമത്തെ എഡിഷനിലാണ് ഇതാവര്‍ത്തിക്കുന്നത്. കഴിഞ്ഞ ലോകകപ്പിലും സൂപ്പര്‍ 12ല്‍ ഒരേ ഗ്രൂപ്പിലായിരുന്ന ഇരുടീമും ആദ്യ കളിയില്‍ മുഖാമുഖം വരികയും ചെയ്തിരുന്നു. ദുബായില്‍ അന്നു പാകിസ്താന്‍ ഇന്ത്യയെ പത്തു വിക്കറ്റിനു വാരിക്കളയുകയായിരുന്നു. അന്നത്തെ നാണക്കേട് തീര്‍ക്കാനുള്ള അവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

സൂര്യ ലോക രണ്ടാം നമ്പര്‍
നിലവില്‍ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. മാത്രമല്ല ഈ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയതും അദ്ദേഹമാണ്.
ലോകകപ്പിനു മുന്നോടിയായി ഇന്ത്യ കളിച്ച സന്നാഹ മല്‍സരത്തില്‍ ഫിഫറ്റിയോടെ സ്‌കൈ കസറിയിരുന്നു. പക്ഷെ അതുകൊണ്ടൊന്നും പാകിസ്താന്‍ പതറില്ലെന്നാണ് ആമിര്‍ സൊഹൈലിന്റെ വിലയിരുത്തല്‍.
Also Read: ഓസീസില്‍ ഇന്ത്യയുടെ ബെസ്റ്റ് ടി20 താരമാര്?, 50ന് മുകളില്‍ ശരാശരി ഒരാള്‍ക്ക് മാത്രം!

റിച്ചാര്‍ഡ്‌സാവാന്‍ കഴിയില്ല
ഇന്ത്യന്‍ ടീമില്‍ പ്രതിഭാശാലികളായ കളിക്കാരുണ്ട്. പക്ഷെ പാകിസ്താന്റെ ബൗളിങ് നിര ശക്തമാണ്. ഞാന്‍ പാക് ടീമിന്റെ നായകനാണെങ്കില്‍ നിങ്ങള്‍ സൂര്യകുമാര്‍ യാദവിന്റെയോ, മറ്റേതെങ്കിലും ഇന്ത്യന്‍ താരത്തിന്റെയോ പേര് പറഞ്ഞാല്‍ അതു അസ്വസ്ഥനാക്കില്ല. കാരണം എല്ലാ ദിവസവും സൂര്യക്കു വിവിയന്‍ റിച്ചാര്‍ഡ്‌സിനെപ്പോലെ ബാറ്റ് ചെയ്യാന്‍ കഴിയില്ല. അദ്ദേഹം ഒരു അദ്ഭുതമായിരുന്നു. വിരാട് കോലി വളരെ അപകടകാരിയായ താരമാണ്. രോഹിത് ശര്‍മയും അങ്ങനെയുള്ള കളിക്കാരനാണെന്നും ആമിര്‍ സൊഹൈല്‍ വ്യക്തമാക്കി.

ഈ വര്‍ഷം മൂന്നാം തവണ
ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. യുഎഇയില്‍ നടന്ന ഏഷ്യാ കപ്പില്‍ രണ്ടു തവണ ഇരുടീമുകളും ശക്തി പരീക്ഷിച്ചിരുന്നു. ഈ ടൂര്‍
ണമെന്റിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലായിരുന്നു. അന്നു ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു പാകിസ്താനെ കീഴടക്കിയിരുന്നു.
പക്ഷെ സൂപ്പര്‍ 12ല്‍ ഇതാവര്‍ത്തിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല. അഞ്ചു വിക്കറ്റിനു പാകിസ്താന്‍ ഇന്ത്യയോടു കണക്കുതീര്‍ക്കുകയായിരുന്നു. പിന്നാലെ ശ്രീലങ്കയോടും തോറ്റ ഇന്ത്യ ഫൈനല്‍ കാണാതെ മടങ്ങുകയും ചെയ്തിരുന്നു.

പാകിസ്താന് ടീം
ബാബര്‍ ആസം (ക്യാപ്റ്റന്‍), ഹൈദര്‍ അലി, ആസിഫ് അലി, ഖുശ്ദില്‍ ഷാ, ഷാന്‍ മസൂദ്, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഗഹമ്മദ് നവാസ്, മുഹമ്മദ് വസീം, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നെയ്ന്‍, നസീം ഷാ, ഷഹീന്‍ അഫ്രീഡി.

ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.