എന്നാൽ മാധ്യമങ്ങളോട് പോലും ഈ വിഷയത്തിൽ പ്രതികരിക്കാൻ അഭയ തയ്യാറായിരുന്നില്ല. തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരിക്കാൻ താത്പര്യമില്ല എന്ന നിലയ്ക്കായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം, സോഷ്യൽ മീഡിയയിലെ അഭയയുടെ പല പോസ്റ്റുകളും ആരാധകരിൽ സംശയമുണർത്തിയിരുന്നു. വേർപിരിയലിന് ശേഷം അഭയ അതിൽ നിന്ന് മുക്തയായിട്ടില്ല എന്നാണ് പലരും കരുതിയിരുന്നത്.

എന്നാൽ ഇപ്പോഴിതാ, തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ കുറിച്ചെല്ലാം തുറന്നു സംസാരിക്കുകയാണ് അഭയ ഹിരൺമയി. ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ചും അത് വിവാഹത്തിലേക്ക് എത്താതെ പോയതിനെ കുറിച്ചുമെല്ലാം അഭയ സംസാരിക്കുന്നുണ്ട്. ഗായകൻ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന ഷോയിലാണ് അഭയ തന്റെ വ്യകതി ജീവിതത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തുന്നത്.
എല്ലാ കാര്യങ്ങളും അഭയ തുറന്നു പറയുന്നുണ്ട് എന്ന സൂചന നൽകുന്ന പ്രോമോ വീഡിയോ ആണ് അമൃത ചാനൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. താനുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങളും അഭയ പറയുന്നുണ്ട്. വീട്ടിലെന്തെങ്കിലും ഫങ്ഷന്‍സ് വന്നാല്‍ പാട്ടൊക്കെ ഉണ്ടാവലുണ്ട്. അതിപ്പോ മരണമാങ്കിൽ പോലും മൂന്ന് ദിവസമൊക്കെ കഴിയുമ്പോള്‍ പതുക്കെ രാഗങ്ങളൊക്കെ പാടി തുടങ്ങും.

നേരത്തെ, സംഗീത കുടുംബത്തിലാണ് താന്‍ ജനിച്ചതെന്നും പാട്ടുകാരി ആവുന്നതിനെക്കുറിച്ച് ആദ്യമൊന്നും ആലോചിച്ചിരുന്നില്ലെന്നും അഭയ പറഞ്ഞിരുന്നു. ഗാനരംഗത്തേക്ക് വരുന്നതിനോട് ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഷോയിൽ ഗോപി സുന്ദറിനെ പരിചയപ്പെട്ടില്ലെങ്കിൽ ഒരുപക്ഷെ താൻ സംഗീത ലോകത്തേക്ക് എത്തിലായിരുന്നുവെന്ന് അഭയ പറയുന്നുണ്ട്.
ആറേഴ് വര്‍ഷം അഭയ അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നല്ലോ എന്ന് എം ജി ശ്രീകുമാർ ചോദിക്കുമ്പോൾ ഏകദേശം പതിമൂന്ന് പതിനാല് വർഷം ഞങ്ങൾ ഒരുമിച്ചായിരുന്നു എന്ന് അഭയ പറയുന്നത് കാണാം. എന്നിട്ട് എന്തുകൊണ്ടാണ് അത് വിവാഹം എന്നതിലേക്ക് എത്തിയില്ലെന്നും എം ജി ശ്രീകുമാർ ചോദിക്കുന്നുണ്ട്. വേർപിരിയലിന് ശേഷം ഇത് ആദ്യമായാണ് ക്യാമറയ്ക്ക് മുന്നിൽ അഭയ ഗോപി സുന്ദറിനെ കുറിച്ച് സംസാരിക്കുന്നത്.

ഇരുവരും പിരിയാൻ ഇടയായ സാഹചര്യത്തെ കുറിച്ചെല്ലാം ഷോയിൽ നിന്ന് വ്യക്തമാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ. നേരത്തെ സോഷ്യൽ മീഡിയയിലൂടെയാണ് ഗോപി സുന്ദറും അഭയയും തങ്ങളുടെ ബന്ധം പരസ്യപ്പെടുത്തിയത്. വിവാഹിതനായിരുന്ന ഗോപി സുന്ദർ ആ ബന്ധം ഉപേക്ഷിച്ച ശേഷമാണ് അഭയയുമായി പ്രണയത്തിലായത്.
വേർപിരിഞ്ഞ ശേഷം രണ്ടു പേരും തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. പുതിയ പങ്കാളി അമൃത സുരേഷുമായി ചേർന്ന് സ്റ്റേജ് ഷോകളും മ്യൂസിക്ക് ആൽബവും എല്ലാമായി തിരക്കിലാണ് ഗോപി സുന്ദർ. സുഹൃത്തുക്കളുമായി ചേർന്ന് സ്റ്റേജ് ഷോകളും മറ്റുമായി അഭയയും തിരക്കിലാണ്.