അരിക്കൊമ്പൻ തകർത്ത റേഷൻ കട
ഇടുക്കി: ആനയിറങ്കലിൽ, റേഷൻ കടയ്ക് നേരെ വീണ്ടും അരികൊമ്പന്റെ ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസമാണ് സംഭവം. തൊഴിലാളി ലയത്തിന് നേരെയും കാട്ടാന ആക്രമണം നടത്തി. കഴിഞ്ഞ ദിവസം, പൂപ്പാറയിൽ ചക്കകൊമ്പന്റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നിരുന്നു.
ആനയിറങ്കലിലെ റേഷൻ കടയ്ക് നേരെ, ആറു മാസത്തിനിടെ മൂന്നാം തവണയാണ്, അരികൊമ്പൻ ആക്രമണം നടത്തുന്നത്. വിതരണത്തിനായി എത്തിച്ച, ആട്ട ആന ഭക്ഷിച്ചു. സമീപത്തെ ലയത്തിലെ രണ്ട് വീടുകൾക് നേരെയും ആക്രമണം ഉണ്ടായി. വീടിന്റെ ഭിത്തിയ്ക് കേടുപാടുകൾ പറ്റി.
Also Read- ഇടുക്കി പന്നിയാറിൽ വീണ്ടും ‘അരിക്കൊമ്പന്‍’ ഇറങ്ങി; റേഷന്‍ കട തകര്‍ത്തു
പൂപ്പാറ മാസ് തിയേറ്ററിന് സമീപം, ആൾതാമസം ഇല്ലാത്ത വീട് കഴിഞ്ഞ ദിവസം ചക്കകൊമ്പന്റെ ആക്രമണത്തിൽ തകർന്നിരുന്നു. ഏതാനും ദിവസങ്ങൾ മുൻപ് വരെ ഇവിടെ തൊഴിലാളികൾ കഴിഞ്ഞിരുന്നതാണ്. മേഖലയിലേ കാട്ടാന ആക്രമണം ഇല്ലാതാക്കുന്നതിനായി അരികൊമ്പനെ മയക്കു വെടി വെച്ച് പിടികൂടുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും തുടർ നടപടിയില്ല. പന്നിയാറിലെ റേഷൻകടയ്ക് ചുറ്റും സോളാർ ഫെൻസിങ് സ്ഥാപിച്ച് സംരക്ഷണം ഒരുക്കിയത് പോലെ, ആനയിറങ്കലിലും നടപടി ഉണ്ടാകുമെന്ന പ്രഖ്യാപനവും വാഗ്ദാനത്തിൽ ഒതുങ്ങി.
News Summary- the ration shop was again attacked by a wild elephant called Arikomban. The incident happened last day in Anayirankal in Idukki.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.