കേരളത്തെ അവഹേളിച്ച്‌ ഗവർണർ

Spread the love



കൊച്ചി> കേരളത്തെയും മന്ത്രിമാരെയും വീണ്ടും അപമാനിച്ച്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. പഞ്ചാബിനെ മറികടന്ന്‌ ലഹരിമരുന്നിന്റെ തലസ്ഥാനമായി കേരളം മാറുകയാണെന്നായിരുന്നു ആക്ഷേപം. മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ പ്രധാന വരുമാനമാർഗമെന്നും ഗവർണർ ആവർത്തിച്ചു. അഡ്വ. വി കെ ബീരാൻ രചിച്ച ‘സി എച്ച്‌ മുഹമ്മദ്‌കോയ–-അറിയാത്ത കഥകൾ’ എന്ന പുസ്‌തകം പ്രകാശിപ്പിക്കുകയായിരുന്നു ഗവർണർ.


സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം ഗവർണറുടെ അധികാരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതിൽ സർക്കാരിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ അധികാരപരിധി തീരുമാനിക്കാൻ മന്ത്രിമാർക്കാകില്ല. മന്ത്രിമാരെ താനാണ് നിയമിച്ചത്‌. ഗവർണറുടെ നടപടികൾ പുനഃപരിശോധിക്കാൻ നിയമമന്ത്രിക്ക് അധികാരമില്ലെന്നും പറഞ്ഞു. ചടങ്ങിനുശേഷം മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കാൻ ഗവർണർ തയ്യാറായില്ല. കേരളത്തിൽ ഭൂരിപക്ഷവും കേഡർ മാധ്യമങ്ങളാണെന്നും അവരോട്‌ പ്രതികരിക്കില്ലെന്നും പറഞ്ഞാണ്‌ മടങ്ങിയത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!