ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ ബബ്ലു പൃഥ്വിരാജ് 1994 ലാണ് ആദ്യം വിവാഹിതനാവുന്നത്. ബീന എന്നാണ് ആദ്യ ഭാര്യയുടെ പേര്. മുപ്പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തില്‍ ഒരു മകനുമുണ്ട്. ശാരീരിക വൈകല്യങ്ങളുള്ള മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ ദമ്പതിമാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയില്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് നടന്‍ ഭാര്യയുമായി വേര്‍പിരിഞ്ഞു. അങ്ങനെ വേര്‍പിരിഞ്ഞ് കഴിയുമ്പോഴാണ് മറ്റൊരു വിവാഹത്തിലേക്ക് താരമെത്തിയതെന്നാണ് വിവരം.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ ബബ്ലു രണ്ടാമതും വിവാഹം കഴിച്ച് പുതിയ ജീവിതം ആരംഭിച്ചെന്നാണ് പറയുന്നത്. മലേഷ്യയില്‍ നിന്നുള്ള 23-വയസുകാരിയെയാണ് നടന്‍ വിവാഹം കഴിച്ചത്. 24 വയസിന് ഇളയപെണ്‍കുട്ടിയെ ജീവിതസഖിയാക്കിയതിനെതിരെയാണ് ആരാധകരും പ്രിയപ്പെട്ടവരുമൊക്കെ എത്തിയിരിക്കുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇതേ കുറിച്ച് പറയാനോ വിശദീകരണം നല്‍കാനോ നടന്‍ തയ്യാറായിട്ടില്ല.

താരങ്ങള്‍ പ്രായം വളരെ കുറവുള്ളവരുമായി ജീവിതം തുടങ്ങുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ലഭിക്കാറുള്ളത്. വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കുന്ന പല താരങ്ങള്‍ക്കും സമാനമായ രീതിയില്‍ വിമര്‍ശനം നേരിടേണ്ടി വരാറുണ്ട്. ഇതൊക്കെ വിഷം നിറഞ്ഞ മനസുള്ള ആളുകള്‍ക്കാണ് കുഴപ്പമെന്ന് പറയുകയാണ് നടി കാജല്‍ പശുപതി.

ബബ്ലുവിന് പിന്തുണ നല്‍കി കൊണ്ടാണ് നടി കാജല്‍ എത്തിയിരിക്കുന്നത്. ‘വീണ്ടുമൊരു വിവാഹം കഴിക്കുന്നതിന് അയാള്‍ക്ക് കഴിവുണ്ടെന്നും അതില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം. വിഷം നിറഞ്ഞ സമൂഹത്തിലെ അസൂയയുള്ള ആളുകളാണിതൊക്കെ’ എന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ കാജല്‍ പറയുന്നത്. നടിയും പിന്തുണ നല്‍കി എത്തിയതോടെ കേട്ട വാര്‍ത്തയൊക്കെ ശരിയാണെന്ന നിഗമനത്തിലാണ് ആരാധകര്‍.

തമിഴ് ബിഗ് ബോസിലൂടെ ശ്രദ്ധേയായി മാറിയ നടിയാണ് കാജല്‍ പശുപതി. കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസിന്റെ ഒന്നാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു കാജല്‍. ഏഴുപത് ദിവസം വീടിനകത്ത് നിന്നതിന് ശേഷമാണ് നടി പുറത്താവുന്നത്. അന്ന് മുതലാണ് സോഷ്യല്‍ മീഡിയയിലടക്കം നടിയ്ക്ക് ജനപ്രീതി ലഭിക്കുന്നത്. ഇടയ്ക്ക് ചില വിമര്‍ശനാത്മകമായ പോസ്റ്റുകളുമായി എത്തിയും നടി വാര്‍ത്ത പ്രധാന്യം നേടാറുണ്ട്.