
സര്‍ ജഡേജക്ക് സല്യൂട്ട്
സര്‍ പദവി നല്‍കിയാണ് ആരാധകര്‍ ജഡേജയെ വാഴ്ത്തുന്നത്. നേരത്തെ തന്നെ സര്‍ ജഡേജയെന്ന് വിളിക്കരുതെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നുവെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ ട്രന്റിങ്ങാവുന്നത് ഇതാണ്്. എഴുന്നേറ്റ് നിന്ന് സര്‍ ജഡേജക്ക് സല്യൂട്ട് എന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ജഡേജയാണെന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. എപ്പോഴൊക്കെ ടീമിന് ആവിശ്യമുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ തിളങ്ങുന്ന ഇതിഹാസമാണ് ജഡേജയെന്നും ആരാധകര്‍ വാഴ്ത്തുന്നു.
Also Read: IND vs AUS: രണ്ട് തവണ ഡെക്ക്! 100ാം ടെസ്റ്റില്‍ നാണംകെട്ട് പുജാര- ട്രോളുമായി ആരാധകര്‍

ഗംഭീര തിരിച്ചുവരവ്
പരിക്കിന് ശേഷം അഞ്ച് മാസത്തിലേറെ പുറത്തിരുന്നാണ് ജഡേജ തിരിച്ചെത്തിയത്. ഇത് ഒരു ഒന്നൊന്നര തിരിച്ചുവരവായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ആദ്യ മത്സരത്തില്‍ കളിയിലെ താരമായി മടങ്ങിവരവ് അറിയിച്ച ജഡേജ രണ്ടാം മത്സരത്തിലും കളിയിലെ താരമായിരിക്കുകയാണ്.
പരിക്കിന് ശേഷം തിരിച്ചെത്തിയ തുടര്‍ച്ചയായി രണ്ട് ടെസ്റ്റിലും വിജയ ശില്‍പ്പിയാവുകയും കളിയിലെ താരമാവുകയും ചെയ്യുന്നത് എളുപ്പമല്ലെന്നും ജഡേജയെപ്പോലൊരു പ്രതിഭക്ക് മാത്രമെ അതിന് സാധിക്കുകയൂള്ളൂവെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഓസീസ് പഠിക്കേണ്ടത് ജഡേജയെ
ഇന്ത്യന്‍ സ്പിന്നര്‍മാരെ പഠിക്കാന്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തി ഇറങ്ങിയ ഓസ്‌ട്രേലിയ ആദ്യ രണ്ട് ടെസ്റ്റിലും തോറ്റതോടെ വലിയ പരിഹാസമാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്നത്. അശ്വിനെയല്ല ജഡേജക്കായി സ്‌പെഷ്യല്‍ ക്ലാസ് തന്നെ നടത്തി ഓസീസ് പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
ജഡേജ അപകടകാരിയായി മാറിയാല്‍ തടുത്തുനിര്‍ത്താന്‍ ലോകത്തിലെ ഒരു ബാറ്റ്‌സ്മാനും സാധിക്കില്ലെന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാത്രമല്ല ഫീല്‍ഡറെന്ന നിലയിലും മാച്ച് വിന്നറാണ് ജഡേജ. സര്‍ ജഡേജക്ക് പകരക്കാരനില്ലെന്നും ആരാധകര്‍ പ്രശംസിക്കുന്നു.
Also Read: IND vs AUS: ഇനിയെങ്കിലും പുറത്താക്കൂ! ഫ്‌ളോപ്പ് ഷോ തുടര്‍ന്ന് രാഹുല്‍- രൂക്ഷ വിമര്‍ശനം

ജഡേജയുടെ ഓള്‍റൗണ്ട് ഷോ
ഇന്ത്യക്ക് ബാറ്റുകൊണ്ടും പന്തുകൊണ്ടും വലിയ കരുത്തായി ജഡേജ മാറുകയാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്നുവെന്നതാണ് ജഡേജയുടെ എടുത്തു പറയേണ്ട സവിശേഷത. ബാറ്റ്‌സ്മാന്റെ ദൗര്‍ബല്യം മനസിലാക്കി പന്തെറിയാന്‍ ജഡേജ മിടുക്കനാണ്.
ഓസീസ് ബാറ്റിങ് നിരയുടെ നട്ടെല്ലായ മാര്‍നസ് ലബ്യുഷെയ്‌നടക്കം ജഡേജയുടെ ലൈനും ലെങ്തും മനസിലാക്കാനാവാതെ പ്രയാസപ്പെടുകയാണ്. മൂന്നാം ടെസ്റ്റിലും ജഡേജയുടെ ബൗളിങ് മികവിനെ ഓസീസ് പേടിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ജഡേജയുടെ ഓള്‍റൗണ്ട് ഷോ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു.