Panur murder: പാനൂർ കൊലപാതകം; അറസ്റ്റിലായ ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Spread the love


കണ്ണൂർ: പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങിയായിരിക്കും തെളിവെടുപ്പ് നടത്തുക. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയയെ ആണ് കൊല്ലപ്പെട്ടത്. വിഷ്ണുപ്രിയയെ വീട്ടിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചാണ് പോലീസ് ആദ്യം തെളിവെടുപ്പ് നടത്തുക. 

വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നാണ് ശ്യാംജിതിൻ്റെ മൊഴി. കൊല്ലാൻ ഉപയോഗിച്ച കത്തിയും ചുറ്റികയും വാങ്ങിയ കടകളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. തെളിവെടുപ്പ് നാളെ (October 24) നടത്തുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്. അതേസമയം വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും.

Also Read: വിഷ്ണു പ്രിയയുടെ കൊലയ്ക്ക് പിന്നിൽ പ്രണയം നിരസിച്ചതിന്റെ പക; പ്രതി പിടിയിൽ

 

ഇന്നലെയാണ് (ഒക്ചോബർ 22) വിഷ്ണുപ്രിയയെ (23) വീട്ടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിഷ്ണു പ്രിയ പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലയ്ക്ക് കാരണം. പാനൂരിലെ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. സംഭവം നടന്ന സമയത്ത് യുവതിയുടെ മാതാപിതാക്കൾ അടുത്തുള്ള കുടുംബവീട്ടിലായിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി യുവതിയും ഇവരോടൊപ്പമായിരുന്നു. എന്നാൽ രാവിലെ കുളിക്കാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് കൊലപാതകം നടന്നത്.

മകൾ തിരികെ എത്താതതിനെ തുടർന്ന് അന്വേഷിച്ചെത്തിയ അമ്മയാണ് വിഷ്ണുപ്രിയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാൾ മുഖംമൂടി ധരിച്ച് പോകുന്നത് കണ്ടുവെന്ന് പ്രദേശവാസികൾ പറയുകയായിരുന്നു. തുടർന്ന് വിഷ്ണു പ്രിയയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശ്യാംജിതിനെ പിടികൂടിയത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!