മെൽബൺ> ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ആവേശപ്പോരിൽ ഇന്ത്യയ്‌ക്ക് ജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ വിജയം. സ്കോർ: പാകിസ്ഥാൻ 159/8. ഇന്ത്യ 163/6. 53 പന്തുകൾ നേരിട്ട വിരാട് കോഹ്‌ലി 82 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കായി ഹാർദിക് പാണ്ഡ്യയും തിളങ്ങി. 37 പന്തുകളിൽനിന്ന് പാണ്ഡ്യ 40 റൺസ് നേടി.
160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ബാറ്റിങ്ങിന്റെ തുടക്കം നിരാശപ്പെടുത്തുന്ന പ്രകടനത്തോടെയായിരുന്നു. കെ.എൽ. രാഹുലിനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും ഇന്ത്യയ്‌ക്കു തുടക്കത്തിൽ തന്നെ നഷ്ടമായി. സൂര്യകുമാർ യാദവ് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും 10 പന്തിൽ 15 റൺസെടുത്തു പുറത്തായി. രണ്ട് റൺസ് മാത്രമെടുത്ത അക്സർ റണ്ണൗട്ടാകുകയായിരുന്നു. തുടർന്നാണ് കോഹ്‌ലി– ഹാർദിക് പാണ്ഡ്യ സഖ്യം ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്. ഇരുവരും നിലയുറപ്പിച്ചതോടെ സ്കോർ 16.4 ഓവറിൽ സ്കോർ 100 പിന്നിട്ടു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. ഇന്ത്യയ്‌ക്കായി അർഷ്‌ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. പാക്കിസ്ഥാനു വേണ്ടി ഇഫ്‌തിഖർ അഹമ്മദും ഷാൻ മസൂദും ചേർന്നു നടത്തിയ ചെറുത്തുനിൽപ്പാണ് അവരെ മികച്ച സ്കോറിലെത്തിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ