Varappuzha Blast: സ്ഫോടനമുണ്ടായത് അനധികൃതമായി സൂക്ഷിച്ച ശേഖരത്തിൽ നിന്ന്; പടക്കം വിൽക്കാനുള്ള ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് കളക്ടർ

Spread the love


കൊച്ചി: വരാപ്പുഴയിൽ സ്ഫോടനമുണ്ടായത് അനധികൃതമായി സൂക്ഷിച്ച പടക്ക ശേഖരത്തിൽ നിന്നാണെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ്. പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണ് ജയ്സൻ എന്നയാൾക്ക് ഉള്ളതെന്നും അതിൻ്റെ മറവിൽ അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിച്ചിരുന്നുവെന്നും ജില്ലാ കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

ചൂടാണ് സ്ഫോടനത്തിന് പിന്നിലെ കാരണമെന്നാണ് സംശയിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വരാപ്പുഴയിൽ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ വൻ സ്ഫോടനം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. വരാപ്പുഴ സ്വദേശി ഡേവിസ് (50) ആണ് മരിച്ചത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

അപകടത്തിൽ മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റു. കോൺക്രീറ്റ് കെട്ടിടം പൂർണമായി തകർന്നു. സമീപത്തെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി. പൊട്ടിത്തെറിയുടെ പ്രകമ്പനം കിലോ മീറ്ററുകൾ വരെയെത്തി. സംഭവത്തിൽ കളക്ടർ തഹസിൽദാരോടും പഞ്ചായത്ത് സെക്രട്ടറിയോടും വിശദീകരം തേടിയിട്ടുണ്ട്.

ALSO READ: Varappuzha Blast: വരാപ്പുഴയിൽ വൻ സ്ഫോടനം, പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടം തകർന്നു

കോട്ടയത്ത് മെത്ത ഫാക്ടറിയിൽ വൻ തീ പിടുത്തം; ഫാക്ടറി പൂർണമായും കത്തിനശിച്ചു, ആളപായമില്ല

കോട്ടയം വയലായിൽ മെത്ത ഫാക്ടറിയിൽ തീപിടിച്ചു. തീപിടിത്തത്തെ  തുടർന്ന് ഫാക്ടറി പൂർണമായും കത്തി നശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ്  മെത്ത ഫാക്ടറിയിൽ തീ പടർന്ന് പിടിച്ചത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ആളപായമില്ല. ഞായറാഴ്ച ആയതിനാൽ ഫാക്ടറിക്ക് അവധി ദിവസമായിരുന്നു. അതിനാൽ തന്നെ ഫാക്ടറിയിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വലിയ ദുരന്തം ഒഴിവായി. വയലായിൽ പ്രവർത്തിക്കുന്ന റോയൽ ഫോം ഇൻഡസ്ട്രീസ് എന്ന ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്, 

ഫാക്ടറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നാട്ടുകാർ ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തി.
എന്നാൽ തകര ഷീറ്റുകൾ കൊണ്ട് ചുറ്റും മറച്ചിരുന്നതിനാൽ അകത്തേക്ക് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കാനായില്ല. പിന്നാലെ അതിവേഗം തീ പടർന്ന് പിടിക്കുകയായിരുന്നു. തുടർന്ന് അഗ്നി രക്ഷാസേനയും, പോലീസിനെയും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഫയർഫോഴ്സിൻ്റെ നാല് യൂണിറ്റ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫാക്ടറിയിൽ മെത്ത നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഫോം, സ്പോഞ്ച്, കയർ മറ്റു ഉല്പങ്ങളിലേക്ക് പെട്ടന്ന് തീ പടർന്നതും അപകടത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചു. പ്രദേശത്ത് വലിയ ഉയരത്തിലാണ് തീ ആളി ഉയർന്നത്.  സ്ഥാപനം ഏതാണ്ട് പൂർണ്ണമായും കത്തി നശിച്ച സ്ഥിതിയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!