കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ നിയന്ത്രണം മാറ്റി; കൂട്ടായ എഴുന്നെള്ളത്തിന് അനുമതി

Spread the love


തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

പാലക്കാട്: തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍റെ പാലക്കാട് ജില്ലയിലെ നിയന്ത്രണം മാറ്റി. കൂട്ടായ എഴുന്നെള്ളത്തിന് ജില്ലാ മോണിറ്ററിംഗ് സമിതി അനുമതി നൽകി. ദേവസ്വത്തിന്റെ പരാതി പരിഗണിച്ചാണ് നടപടി. നേരത്തേ ഒറ്റക്ക് എഴുന്നെള്ളിക്കാൻ മാത്രമായിരുന്നു അനുമതി. എഴുന്നെള്ളത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇത് മറികടന്നാണ് നേരത്തേ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

മറ്റ് ആനകൾക്കൊപ്പമോ കൂട്ടമായുള്ള എഴുന്നള്ളത്തിലോ തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിക്കരുതെന്ന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിരണ്ടോടിയെന്ന വാർത്തകൾ നിഷേധിച്ച് ക്ഷേത്ര ഭരണ സമിതി രംഗത്ത് വന്നിരുന്നു. തെറ്റായ വാർത്തയാണ് പ്രചരിക്കുന്നത്. മറ്റൊരു ആന ഇടഞ്ഞപ്പോൾ ആളുകൾ പേടിച്ചോടുകയായിരുന്നു.

Also Read-തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒറ്റയ്‌ക്ക്‌ എഴുന്നള്ളിക്കാൻ അനുമതി; ‘മറ്റ് ആനകൾക്കൊപ്പമോ കൂട്ടമായുള്ള എഴുന്നള്ളത്തിലോ പങ്കെടുപ്പിക്കരുത്’

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനയെ ഇകഴ്ത്തി കാണിക്കാൻ ബോധപൂർവമായ ശ്രമം നടക്കുകുകയാണെന്നും അതിന്റെ ഭാഗമാണ് വാർത്തയെന്നും ക്ഷേത്രം ഭരണ സമിതി ആരോപിച്ചു. പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞ് ഏറെ നേരം പരിഭ്രാന്തി പരത്തിയെന്നായിരുന്നു വാർത്ത പുറത്ത് വന്നത്.

Published by:Jayesh Krishnan

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!