തിക്കോടി പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റിനെ കയ്യേറ്റം ചെയ്തു

Spread the love



പയ്യോളി> തിക്കോടി പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റ് ജമീല സമദിനേയും വനിത അംഗം എം കെ സിനിജയേയും സന്തോഷ് തിക്കോടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫിലെ പുരുഷഅംഗങ്ങള്‍ കയ്യേറ്റം ചെയ്തു.

ശനിയാഴ്ച കോഴിക്കോട് ജില്ലാ കളക്ടര്‍ തിക്കോടിയില്‍ എംസിഎഫ് ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടന പരിപാടിയില്‍ നിന്ന് യുഡിഎഫ് അംഗങ്ങള്‍ മാറിനില്‍ക്കുകയുണ്ടായി. മാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായി എംസിഎഫ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉദ്ഘാടനം വിജയകരമായി നടന്നത് യുഡിഎഫിന് കനത്ത പ്രഹരമായി.

 പ്രകോപിതരായ യുഡിഎഫ് മെമ്പര്‍മാര്‍ ഒച്ചവെച്ചും കായിക ബലം ഉപയോഗിച്ചും ബോര്‍ഡ് യോഗത്തില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും  ഭരണ സമിതി ശക്തമായി ചെറുക്കുകയായിരുന്നു. ബഹളത്തിനിടയില്‍ പ്രസിഡന്റിനേയും ഒന്നാം വാര്‍ഡ് വനിതാ അംഗത്തേയും അംഗങ്ങള്‍ കയ്യേറ്റം ചെയ്യ്തു.

 ബോര്‍ഡ് യോഗത്തില്‍ ജനപ്രതിനിധികളെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചു എല്‍ഡിഎഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിക്കോടി ടൗണില്‍ പ്രതിഷേധ പ്രകടനംനടത്തി.തുടര്‍ന്ന് നടന്ന യോഗത്തില്‍,സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഡി ദീപ, എന്‍ വി രാമകൃഷ്ണന്‍, എം കെ പ്രേമന്‍, പി ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!