
ചില തെറ്റുകള്‍ സംഭവിച്ചു
പാകിസ്താന്റെ തോല്‍വിക്ക് കാരണം തന്ത്രങ്ങളില്‍ സംഭവിച്ച ചില പിഴവുകളാണെന്നാണ് ബാബര്‍ അസം പറയുന്നത്. മത്സരശേഷം ഡ്രസിങ് റൂമില്‍ സഹതാരങ്ങളോട് സംസാരിക്കവെയാണ് ബാബര്‍ പാകിസ്താന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞത്. ‘സഹോദരന്മാരെ, മികച്ചൊരു മത്സരമായിരുന്നു ഇത്. എല്ലാത്തവണത്തെപ്പോലെയും നമ്മള്‍ നന്നായി അധ്വാനിച്ചു. ചില തെറ്റുകള്‍ സംഭവിച്ചു. ഇതില്‍ നിന്ന് പഠിക്കുകയാണ് വേണ്ടത്. നമ്മള്‍ ടൂര്‍ണമെന്റ് ആരംഭിച്ചിട്ടേയുള്ളൂ.
ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്. അത് മറക്കാന്‍ പാടില്ല. ഒരു താരത്തിന്റെ പ്രശ്‌നംകൊണ്ടല്ല നമ്മള്‍ തോറ്റത്. ടീമെന്ന നിലയിലാണ് തോല്‍വി ഏറ്റുവാങ്ങുന്നത്. ആരും ഒരാള്‍ക്ക് നേരെ വിരല്‍ ചൂണ്ടരുത്. ഈ ടീമിനുള്ളില്‍ അത് സംഭവിക്കാന്‍ പാടില്ല. ടീമെന്ന നിലയിലാണ് നമ്മുടെ തോല്‍വി. ഇതേ ടീമുമായി നമ്മള്‍ ജയിച്ചിട്ടുണ്ട്. ഇനിയും ഒരുമിച്ച് നില്‍ക്കേണ്ടതായുണ്ട്. ചില മികച്ച പ്രകടനങ്ങള്‍ നമുക്ക് കാഴ്ചവെക്കാനായി. എന്നാല്‍ പിഴവുകള്‍ തോല്‍വിക്ക് കാരണമായി’-ബാബര്‍ പറഞ്ഞു.
Also Read : ‘ഇവര്‍ ഇതിഹാസങ്ങളാവും’, സച്ചിന്‍ നേരത്തെ പ്രവചിച്ചു!, ഇന്ത്യയുടെ അഞ്ച് പേരിതാ

ബാബറും റിസ്വാനും ഫ്‌ളോപ്പ്
പാകിസ്താന്റെ ബാറ്റിങ് പ്രതീക്ഷകള്‍ക്ക് വലിയ കരുത്ത് പകരുന്ന താരങ്ങളാണ് ബാബര്‍ അസമും മുഹമ്മദ് റിസ്വാനും. രണ്ട് പേര്‍ക്കും ഇന്ത്യക്കെതിരേ തിളങ്ങാനായില്ല. ബാബര്‍ ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ മുഹമ്മദ് റിസ്വാന്‍ 12 പന്തില്‍ 4 റണ്‍സുമായി മടങ്ങി. രണ്ട് പേരെയും പുറത്താക്കിയത് ഇന്ത്യയുടെ യുവ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്ങാണ്. ഇരുവരും ചേര്‍ന്ന് മികച്ചൊരു തുടക്കം നല്‍കിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായി മാറാന്‍ സാധ്യതകളേറെ.
Also Read : ഓസീസില്‍ ഇന്ത്യയുടെ ബെസ്റ്റ് ടി20 താരമാര്?, 50ന് മുകളില്‍ ശരാശരി ഒരാള്‍ക്ക് മാത്രം!

അവസാന ഓവറുകളില്‍ കളി കൈവിട്ടു
പാകിസ്താന്റെ തോല്‍വിക്ക് പ്രത്യക്ഷത്തില്‍ എടുത്തു പറയാവുന്ന കാരണങ്ങളൊന്നുമില്ല. അവസാന ഓവറുകളിലാണ് അവര്‍ മത്സരം നഷ്ടപ്പെടുത്തിയത്. വിരാട് കോലിയെന്ന മികച്ച ബാറ്റ്‌സ്മാന് മുന്നില്‍ പാകിസ്താന്‍ ബൗളര്‍മാര്‍ക്ക് ഉത്തരമില്ലാതെ പോയി. കോലി അത്രയും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ എതിരാളികളായി ആര് എത്തിയാലും ഇത് തന്നെയാവും സംഭവിക്കുക. അത്രമേല്‍ ആധിപത്യം പുലര്‍ത്തുന്നതായിരുന്നു കോലിയുടെ പ്രകടനം. കോലി തന്റെ കരിയറിലെത്തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ ഒരു ബൗളര്‍മാര്‍ക്കും നോക്കിനില്‍ക്കാതെ മറ്റ് വഴികളില്ല.