കഴക്കൂട്ടം > ചേങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർഥിനിയെ നടുറോഡിൽ മർദിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ. പിരപ്പൻകോട് പ്ലാക്കീഴ് ശരണ്യ ഭവനിൽ അരുൺ പ്രസാദ് (31), കാട്ടായിക്കോണം മേലേകാവുവിള വീട്ടിൽ വിനയൻ (28) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്‌തത്.
വ്യാഴാഴ്‌ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന ചേങ്കോട്ടുകോണം എസ് എൻ പബ്ലിക് സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയെയാണ് നാലുപേർ ആക്രമിച്ചത്.
രണ്ടു ബൈക്കിലെത്തിയ നാലുപേർ പെൺകുട്ടിയുമായി തർക്കമുണ്ടാകുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. അക്രമത്തിൽ കുട്ടിയുടെ ചെവിക്കും നെഞ്ചിനും വയറിനും പരിക്കേറ്റു. നാട്ടുകാർ എത്തിയതോടെ ബൈക്കുമായി ഇവർ കടന്നുകളഞ്ഞു.പരിക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞാണ് ഇവരെ പിടികൂടിയത്.കേസിൽ രണ്ടുപേർ കൂടിയുള്ളതായും അവരും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ