സെൻഡോഫ് അടിച്ചുപൊളിക്കാൻ വരട്ടെ?; മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

Spread the love


തിരുവനന്തപുരം: സെൻഡോഫ് ദിനം അടിച്ചുപൊളിക്കാൻ വരട്ടെ മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. മധ്യ വേനല്‍ അവധിക്ക് സ്കൂളുകള്‍ അടയ്ക്കുന്ന അവസാന ദിവസങ്ങളില്‍ സ്കൂളിലെ ഫര്‍ണിച്ചറുകള്‍ക്കും മറ്റ് സാമഗ്രഹികള്‍ക്കും കേടുവരുത്താനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത്തരം നടപടികള്‍ കണ്ടാല്‍ നഷ്ടപരിഹാരം ഈടാക്കണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ വിശദമാക്കുന്നു.

Also read-Kerala Weather Update Today|12 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

എന്നാല്‍ ഉത്തരവ് പല വിധ മുന്‍വിധികളോടെയുള്ളതാണെന്നാണ് വ്യാപക വിമര്‍ശനം. ഇതിനു മുൻപും സെൻഡോഫ് ദിനത്തില്‍ പല തരത്തിലുളള സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിലയിരുത്തല്‍.

Published by:Sarika KP

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!