തിരുവനന്തപുരം> സിപിഐയുടെ ദേശീയ പാർടി പദവി ഒഴിവാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം സാങ്കേതികം മാത്രമാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഏതെങ്കിലുമൊരു മാനദണ്ഡംമാത്രം നോക്കിയാവരുത് തീരുമാമെന്നതാണ് സിപിഐയുടെ ആവശ്യം. ഇതു തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകിരിച്ചിട്ടില്ല.
തുടർകാര്യങ്ങൾ അഖിലേന്ത്യാ നേതൃത്വം തീരുമാനിക്കും. പദവി നഷ്ടം സംഘടനാപ്രവർത്തനത്തിന് തടസമാകുന്നില്ല. അംഗീകാരമില്ലാത്ത കാലത്തും പാർടി പ്രവർത്തിച്ചിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കാനം മറുപടി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box