തിരുവനന്തപുരം> പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവും വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങും കണക്കിലെടുത്ത് സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ റെയില്‍വേ മാറ്റം വരുത്തി. ഏപ്രില്‍ 23 മുതല്‍ 25 വരെയാണ് സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ വരുത്തിയിരിക്കുന്നത്.
23, 24 തീയതികളില്‍ മലബാര്‍ എക്സ്പ്രസും ചെന്നൈ മെയിലും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കുകയും 24, 25 തീയതികളിലെ മലബാര്‍ , ചെന്നൈ എക്സ്പ്രസുകള്‍ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുകയും ചെയ്യും.
24, 25 തീയതികളില്‍ കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസ് നെയ്യാറ്റിന്‍കരയില്‍ നിന്നാകും സര്‍വീസ് തുടങ്ങുക. 24ന് അമൃത എക്സ്പ്രസും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ