Tamil
oi-Abhinand Chandran
തെന്നിന്ത്യൻ സിനിമയിൽ രണ്ട് പതിറ്റാണ്ടായി മുൻനിര നായിക നടിയായി തുടരുന്ന നടിയാണ് തൃഷ. ഒരു തെന്നിന്ത്യൻ നടിക്ക് പലപ്പോഴും അപ്രാപ്യമാവുന്നതാണ് ഇത്രയും വർഷങ്ങൾ കരിയറിൽ മുൻനിര നായിക നടിയായി തുടരുകയെന്നത്. എന്നാൽ തൃഷ ഈ ഖ്യാതി നേടി. കരിയറിൽ കയറ്റവും ഇറക്കവും ഉണ്ടായപ്പോഴും സിനിമയെ ചേർത്ത് പിടിച്ചു. തുടക്ക കാലത്ത് സൂപ്പർസ്റ്റാർ സിനിമകളിൽ വില്ലേജ് ഗേൾ കഥാപാത്രങ്ങളാണ് തൃഷ കൂടുതലും ചെയ്തതെങ്കിലും പുതുമുഖങ്ങളുടെ വരവോടെ ഇത്തരം അവസരങ്ങൾ തൃഷയ്ക്ക് കുറഞ്ഞു.
Also Read: റിനോഷ് ഫേക്കാണ്, എന്നോട് രഹസ്യമായി പറഞ്ഞിട്ടുണ്ട്; മുഖംമൂടി അഴിഞ്ഞു വീഴുമെന്ന് ഗോപിക
എന്നാൽ അഭിനയ പ്രാധാന്യമുള്ള സിനിമകൾ തെരഞ്ഞെടുത്ത് തൃഷ തന്റെ സ്ഥാനം ഉറപ്പിച്ചു. കരിയർ പരിശോധിച്ചാൽ 96, കൊടി, വിണ്ണെെത്താണ്ടി വരുവായ, പൊന്നിയിൻ സെൽവൻ തുടങ്ങി തമിഴകത്ത് വലിയ ചലനം സൃഷ്ടിച്ച സിനിമകളുടെ ഭാഗമാവാൻ തൃഷയ്ക്ക് കഴിഞ്ഞു. നല്ല സിനിമകൾക്കായി കാത്തിരിക്കാൻ മടിയില്ലാത്തതിനാൽ കരിയറിൽ വലിയ ഇടവേള തൃഷയ്ക്ക് വരാറുണ്ട്. 96 എന്ന ഹിറ്റ് സിനിമ കഴിഞ്ഞ് തൃഷയെ കുറച്ച് നാളത്തേക്ക് സിനിമകളിലേ കാണാനില്ലായിരുന്നു.
എന്നാൽ പൊന്നിയിൻ സെൽവനിലൂടെ ഗംഭീര തിരിച്ചു വരവ് തൃഷയ്ക്കുണ്ടായി. താരമൂല്യത്തിനപ്പുറം നല്ല സിനിമകളുടെ ഭാഗമാവാണ് തൃഷയിപ്പോൾ ശ്രമിക്കുന്നത്. തമിഴിലെ തിരക്കുകൾക്കിടെയാണ് ഹെയ് ജൂഡ് എന്ന ചെറിയ മലയാള സിനിമയിൽ തൃഷ വന്ന് അഭിനയിച്ചത്. കരിയർ ഗ്രാഫിൽ വലിയ ചലനമാണ് തൃഷയ്ക്ക് പൊന്നിയിൻ സെൽവനുണ്ടാക്കിയിരിക്കുന്നത്.

കുന്ദവി എന്ന കഥാപാത്രം നടിയുടെ കൈയിൽ ഭദ്രമായെന്ന് പ്രേക്ഷകർ പറയുന്നു. സിനിമയുടെ രണ്ടാം ഭാഗം ഏപ്രിൽ 28 ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഐശ്വര്യ റായ്, വിക്രം, തൃഷ, കാർത്തി, ജയം രവി തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. ലൈക പ്രൊഡക്ഷൻസാണ് ഇത്രയും താരങ്ങളെ ഒരുമിച്ച് ഒരു സിനിമയിലെത്തിച്ചിരിക്കുന്നത്. കോടികൾ പ്രതിഫലം പറ്റുന്നവരാണ് സിനിമയിലെ ഓരോ താരങ്ങളും.
ഇവരെ ഒരുമിച്ച് കൊണ്ടു വരിക എന്ന ദൗത്യത്തിൽ ലൈക പ്രൊഡക്ഷൻ വിജയിച്ചു, രണ്ട് ഭാഗങ്ങളിലും അഭിനയിക്കാനായി വൻ തുകയാണ് അഭിനേതാക്കൾ പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. അതേസമയം തമിഴ് സിനിമാ ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തുന്ന സിനിമയായതിനാൽ തന്നെ പ്രതിഫലത്തിൽ ആരും ശാഠ്യം കാണിച്ചിട്ടില്ലെന്നാണ് വിവരം.
അഭിനയിക്കാൻ 10 കോടിയാണ് ഐശ്വര്യ റായ് കൈ പറ്റിയ പ്രതിഫലം. 12 കോടി രൂപ കെെപറ്റിയ വിക്രമാണ് പ്രതിഫലത്തിൽ മുന്നിൽ. തൃഷയ്ക്ക് ലഭിച്ചത് മൂന്ന് കോടിയാണെന്നാണ് വിവരം. കാർത്തിക്ക് 5 കോടി, ജയം രവിക്ക് 8 കോടി, ഐശ്വര്യ ലക്ഷ്മി 1.5 കോടി എന്നിങ്ങനെയാണ് പ്രതിഫലം ലഭിച്ചതെന്നാണ് വിവരം.

തൃഷയുടെ പ്രതിഫലമാണ് പലരിലും സംശയമുണർത്തിയിരിക്കുന്നത്. മൂന്ന് കോടി മാത്രം പ്രതിഫലമായി തൃഷ വാങ്ങുമോ എന്നാണ് ആരാധകരുടെ ചോദ്യം. പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിലെ പ്രതിഫലം ഇപ്പോൾ പുറത്ത് വന്ന തൃഷയുടെ പ്രതിഫലക്കണക്കിലുൾപ്പെടുത്തിയുട്ടുണ്ടോ എന്ന് വ്യക്തമല്ല. രണ്ട് ഭാഗത്തിനും കൂടി അഞ്ച് കോടി രൂപ തൃഷ കൈ പറ്റിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.
500 കോടി ബജറ്റിലാണ് പൊന്നിയിൻ സെൽവന്റെ രണ്ട് ഭാഗങ്ങളും കൂടെ നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആദ്യ ഭാഗത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പൊന്നിയിൻ സെൽവൻ എന്ന തമിഴ് ക്ലാസിക് നോവലിനോട് നീതിപുലർത്തിക്കൊണ്ട് തന്നെ കഥയെ ദൃശ്യവൽക്കരിക്കാൻ മണിരത്നത്തിന് കഴിഞ്ഞെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു.
English summary
Aishwarya Rai And Trisha Remuneration For Ponniyin Selvan; Here Is The Details
Story first published: Sunday, April 23, 2023, 17:31 [IST]