Television
oi-Rahimeen KB
മലയാള മിനിസ്‌ക്രീനിലെ ജനപ്രിയ പരമ്പരയാണ് സാന്ത്വനം. ടെലിവിഷൻ റേറ്റിങ്ങുകളിലൊക്കെ മുന്നിൽ നിൽക്കുന്ന പരമ്പരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. പരമ്പരയിലെ താരങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത്. അങ്ങനെ സാന്ത്വനത്തിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജുഷ മാർട്ടിൻ. സാന്ത്വനത്തിൽ അച്ചു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സാന്ത്വനത്തിൽ എത്തുന്നതിന് മുന്നേ സോഷ്യൽ മീഡിയയിലൂടെയൊക്കെ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് മഞ്ജുഷ മാർട്ടിൻ.
ടിക് ടോക്കിലെ വൈറൽ വീഡിയോകളിലൂടെ ശ്രദ്ധനേടിയ മഞ്ജുഷ പിന്നീട് ഇൻസ്റ്റാഗ്രാം റിലീസിലൂടെയും യൂട്യൂബിലൂടെയുമൊക്കെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീടായിരുന്നു സാന്ത്വനത്തിലേക്ക് എത്തിയത്. സീരിയൽ അഭിനയത്തിനിടയിലും വ്ലോഗും മറ്റുമായി മഞ്ജുഷ സജീവമാണ്. ഇപ്പോഴിതാ, മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിൽ സീരിയലിലേക്കുള്ള തന്റെ വരവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മഞ്ജുഷ. തന്റെ മെലിഞ്ഞുള്ള ശരീര പ്രകൃതിയിൽ മറ്റുള്ളവരെ പ്രതികരണം കണ്ട് അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചതിനെ കുറിച്ചൊക്കെ മഞ്ജുഷ സംസാരിക്കുന്നുണ്ട്.

കോളേജിൽ പഠിക്കുമ്പോൾ സുഹൃത്തുക്കളുടെ പ്രചോദനത്തിലാണ് മഞ്ജുഷ ടിക് ടോക് വീഡിയോ ചെയ്ത് തുടങ്ങുന്നത്. അതിനെ കുറിച്ച് ഒന്നും അറിയാതെ ചെയ്ത ആദ്യ വീഡിയോ തന്നെ മില്യൺ കാഴ്ചക്കാർ വന്നതോടെയാണ് മഞ്ജുഷ അതിൽ തുടരുന്നത്. പിന്നീട് ടിക് ടോക് ബാൻ ആയതോടെ മഞ്ജുഷ ഇൻസ്റ്റാഗ്രാമിലേക്കും യൂട്യൂബിലേക്കും ചേക്കേറുകയായിരുന്നു. സ്വന്തമായി കണ്ടന്റുകൾ ഉണ്ടാക്കി സ്വയം ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്താണ് മഞ്ജുഷ തുടങ്ങിയത്.
പതിയ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ കൂടുതൽ നല്ല രീതിയിൽ വീഡിയോകൾ ചെയ്ത് തുടങ്ങുകയായിരുന്നു. അതിനിടെ യൂട്യൂബ് വിഡിയോകളെല്ലാം കണ്ട് സീരിയലിൽ നിന്നെല്ലാം അവസരങ്ങൾ തേടിയെത്തി. എന്നാൽ പേടി കാരണം എല്ലാത്തിനോടും താൻ നോ പറയുകയായിരുന്നു എന്ന് മഞ്ജുഷ പറയുന്നു. അങ്ങനെയിരിക്കെ ആണ് ദൂരെ ദൂരെ എന്നൊരു മ്യൂസിക്കൽ ആൽബത്തിൽ മഞ്ജുഷ അഭിനയിക്കുന്നത്.
അതിന് ശേഷമായിരുന്നു സാന്ത്വനത്തിൽ നിന്നുള്ള വിളി. ആദ്യമൊക്കെ നോ പറഞ്ഞ് ഒഴിവാക്കി വിട്ടതാണെങ്കിലും ഇത്തവണ അവസരം പാഴാക്കണ്ടെന്ന് കരുതി അതിലേക്ക് എത്തുകയായിരുന്നു മഞ്ജുഷ. പൊതുവെ ടെൻഷനുള്ള തനിക്ക് വലിയ ക്യാമറയെയും ആളുകളെയും കണ്ടപ്പോൾ പേടി ആയെന്ന് മഞ്ജുഷ പറയുന്നു. പേടിച്ച് വിറച്ചാണ് ആദ്യ ദിവസം ലൊക്കേഷനിൽ എത്തുന്നത്. മൊത്തത്തിൽ അലമ്പാകുമെന്നാണ് കരുതിയയെങ്കിലും മഞ്ജുഷ അച്ചുവായി മാറിയപ്പോൾ ആ വിറയലും മാറിയെന്ന് താരം പറഞ്ഞു.
എന്റെ ശരീര പ്രകൃതിയൊക്കെ പലർക്കും ഒരു പ്രശ്നമാണ്. നിങ്ങൾ വിഡിയോയിലൊന്നും കണ്ടപോലെയല്ല, നേരിട്ട് ഞാൻ ഭയങ്കരായിട്ട് മെലിഞ്ഞിട്ടാണ്. ആദ്യമാദ്യം സീരിയലുകളിലൊക്കെ പോകാത്തതിന് കാരണവും എന്റെ ഈ ശരീരപ്രകൃതിയാണ്. ആദ്യമായി സാന്ത്വനത്തിന്റെ ലൊക്കേഷനിലെത്തിയപ്പോൾ അവിടെയുള്ള ചിലർക്കൊക്കെ എന്നെ കണ്ടപ്പോൾ അത്ര പിടിച്ചില്ല. ഞാൻ ഇത്രയും മെലിഞ്ഞതായതുകൊണ്ട് ചിലരൊക്കെ മുഖം ചുളിക്കാൻ തോന്നി. അതെനിക്ക് ഭയങ്കരമായി ഫീൽ ചെയ്തു.

ഇനി അഭിനയിക്കില്ല എന്ന് കരുതിയാണ് അന്ന് അവിടെ നിന്ന് ഇറങ്ങിയതെന്ന് മഞ്ജുഷ ഓർക്കുന്നു. എന്നാൽ രാത്രി സംവിധായകൻ വിളിച്ചു, ശരീരമൊന്നും പ്രശ്നമല്ല, കഴിവാണ് നമുക്ക് ഏറ്റവും ആവശ്യം. മറ്റൊന്നും കാര്യമാക്കേണ്ട എന്ന് സാർ പറഞ്ഞ വാക്കിലാണ് ഞാൻ പിന്നെയും അഭിനയം തുടങ്ങിയത്. ഇപ്പോൾ അവിടെ ആർക്കും പ്രശ്‌നമില്ല തന്നെ കണ്ട് കണ്ട് എല്ലാവർക്കും ഞാൻ ശീലമായെന്നും മഞ്ജുഷ പറഞ്ഞു.
സീരിയലിൽ എത്തിയതോടെ ഒരുപാട് പേരുടെ സ്നേഹം ലഭിക്കുന്നുണ്ടെന്നും. പലരും കാണുമ്പോൾ ഓടി വന്ന് കെട്ടിപ്പിടിക്കാറുണ്ടെന്നും മഞ്ജുഷ പറഞ്ഞു. അടുത്തിടെ എൽഎൽബി പാസായ മഞ്ജുഷ എൽഎൽഎം പഠിക്കാൻ ഒരുങ്ങുകയാണ്. അധ്യാപികയാകണമെന്നതാണ് ഏറ്റവും വലിയ സ്വപ്നമെന്നാണ് മഞ്ജുഷ പറയുന്നത്. ഒപ്പം അഭിനയവും യൂട്യൂബ് ചാനലും എല്ലാം തുടരണമെന്നും മഞ്ജുഷ പറയുന്നു.
English summary
Viral: Serial Actress And Youtuber Manjusha Martin Opens Up About Her Entry To Santhwanam Serial
Story first published: Thursday, April 27, 2023, 12:21 [IST]