ഇപ്പോഴിതാ ലണ്ടനിലുള്ള പ്രാർത്ഥനയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ് പ്രാർത്ഥനയുടെ കുടുംബം. 18 വയസ് പൂർത്തിയായ പ്രാർത്ഥനയെ വീഡിയോ കോൾ ചെയ്താണ് പൂർണിമ ആശംസകൾ അറിയിച്ചത്. ഇളയ മകൾ നക്ഷത്രയ്ക്കൊപ്പം വീഡിയോ കോൾ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് പൂർണിമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഹാപ്പി ബർത്ത് ഡേ മൈ ഡിയറസ്റ്റ് പാത്തു എന്നാണ് പ്രാർത്ഥനയുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അമ്മൂമ്മയുടെ പാത്തുവിന് ആശംസകൾ എന്നാണ് മല്ലിക സുകുമാരൻ കുറിച്ചത്.
പൂർണിമയുടെ സഹോദരി പ്രിയയും പ്രാർത്ഥനയ്ക്ക് ആശംസകൾ അറിയിച്ചെത്തി. ഹാപ്പി ബർത്ത് ഡേ പാത്തുക്കുട്ടാ, നിന്നെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് അറിയാമോ എന്നാണ് പിറന്നാളാശംസകൾ അറിയിച്ച് കൊണ്ട് പ്രിയ ചോദിച്ചത്.

പ്രിയയുടെ ഭർത്താവായ നിഹാലും പ്രാർത്ഥനയ്ക്ക് ആശംസകൾ അറിയിച്ചു. നിന്റെ കഴിവും ലുക്കും മാത്രമല്ല. ചുറ്റുമുള്ളവർക്ക് നീ പകരുന്ന സന്തോഷമാണ് ഏറെ വലുത്, എല്ലാവരും നിന്നെ ചേർത്ത് നിർത്തും. ഞങ്ങളുടെ ഹൃദയത്തിൽ നിനക്ക് പ്രത്യേത സ്ഥാനമുണ്ട് എന്നാണ് പ്രാർത്ഥനയോട് നിഹാൽ പറഞ്ഞത്. മോഹൻലാൽ എന്ന സിനിമയിൽ പാട്ട് പാടിയാണ് പ്രാർത്ഥന പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്.
പിന്നീട് ബോളിവുഡിലും പ്രാർത്ഥന ചുവട് വെച്ചു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലെ രേ ബാവ്രേ എന്ന ഗാനം പാടിയത് പ്രാർത്ഥന ഇന്ദ്രജിത്ത് ആണ്. പ്രാർത്ഥനയുടെ അനിയത്തി നക്ഷത്ര ചില ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

കരിയറിൽ വളരെ സെലക്ടീവ് ആയി സിനിമകൾ ചെയ്യുകയാണ് ഇന്ദ്രജിത്ത്. പത്താംവളവ്, തീർപ്പ് തുടങ്ങിയവയാണ് ഇന്ദ്രജിത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സിനിമകളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. തുറമുഖമാണ് ഇന്ദ്രജിത്തിന്റെ വരാനിരിക്കുന്ന സിനിമ. നിവിൻ പോളി നായകനാവുന്ന സിനിമയിൽ പൂർണിമയും ഒരു വേഷം ചെയ്യുന്നുണ്ട്. സിനിമയിൽ നിന്ന് ഏറെക്കാലമായി മാറി നിന്ന പൂർണിമ ഫാഷൻ രംഗത്ത് പ്രശസ്തയാണ്. ഫാഷൻ ഡിസൈനറായ പൂർണിമയ്ക്ക് പ്രാണ എന്ന സ്ഥാപനവും ഉണ്ട്.

സിനിമാ കുടുംബമെന്ന് അറിയപ്പെടുന്ന ഇന്ദ്രജിത്തിന്റെ കുടുംബം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. സഹോദരൻ പൃഥിരാജ് ഇന്ന് മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ആണ്. സഹോദരന്റെ ഭാര്യ സുപ്രിയ നിർമാണ രംഗത്ത് പേരെടുത്തു. അമ്മ മല്ലിക സുകുമാരൻ ആദ്യ കാലത്ത് സിനിമകളിൽ നിറഞ്ഞ് നിന്ന നടി ആയിരുന്നു. ഇപ്പോഴും സിനിമകളിൽ അഭിനയിക്കുന്നു.