പൊതുമരാമത്ത് റോഡുകൾ മന്ത്രിയുടെ സന്ദർശനം നോക്കിയല്ല നന്നാക്കേണ്ടതെന്നും അത് പൊതുജനങ്ങൾക്കുള്ളതാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. അട്ടപ്പാടി ചുരം റോഡുൾപ്പടെയുള്ള പ്രവൃത്തികൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അട്ടപ്പാടി റോഡ് തലേദിവസമാണ് അറ്റകുറ്റപണിനടത്തയതെന്ന് നാട്ടുകാരിൽ ചിലർ സൂചിപ്പിച്ചപ്പോഴാണ് ഉദ്യോഗസ്ഥരോട് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. അട്ടപ്പാടിയിലെ റോഡുവികസനം മൂന്നുഘട്ടമായി പൂർത്തിയാക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ മണ്ണാർക്കാട് -ചിന്നതടാകം റോഡിലെ എട്ട് കിലോമീറ്റർ വേഗത്തിൽ പൂർത്തിയാക്കും. രണ്ടാംഘട്ടമായി അടുത്ത 11 കിലോമീറ്റർ പ്രവൃത്തിയുടെ […]
Source link
Facebook Comments Box