Four Wheelers
oi-Manu Kurian
‘സുസ്ഥിരമായ വളർച്ചയ്ക്കും സമൂഹത്തിൽ അർത്ഥവത്തായ ഒരു സ്വാധീനം സൃഷ്ടിക്കുന്നതിനും’ വേണ്ടി ബിസിനസ് ഓപ്പറേഷനുകൾ ‘ഇന്ത്യനൈസ്’ ചെയ്യാൻ ശ്രമിക്കുന്ന തന്ത്രപ്രധാനമായ പഞ്ചവത്സര പ്രൊഡക്ട് റോഡ്മാപ്പ് എംജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. ചൈന അടിസ്ഥിത SAIC -യുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് നിർമ്മാതാക്കൾ, പുതിയ സംരംഭങ്ങളിലൂടെ 2028 -ഓടെ കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി പ്രാദേശിക സോഴ്സുകളും കണ്ടെത്തുകയും പ്രൊഡക്ഷൻ വർധിപ്പിക്കുകയും ചെയ്യും.
നേരിട്ടുള്ള വഴികളിലൂടെയോ അല്ലെങ്കിൽ തേർഡ് പാർട്ടി സൗകര്യങ്ങൾ വഴിയോ, ഇന്ത്യയിലെ സെൽ നിർമ്മാണവും ക്ലീൻ ഹൈഡ്രജൻ-സെൽ സാങ്കേതികവിദ്യയും എക്സ്പ്ലോർ ചെയ്യാനും ഗുജറാത്തിലെ രണ്ടാം പ്ലാന്റ് ഉപയോഗിച്ച് പ്രൊഡക്ഷൻ കപ്പാസിറ്റി എക്സ്റ്റെൻഡ് ചെയ്യാനും പുതിയ ICE ഓഫറുകൾക്കൊപ്പം സീറോ എമിഷൻ വാഹനങ്ങളുടെ വിപുലമായ ശ്രേണി ഇന്ത്യയിൽ അവതരിപ്പിക്കാനും എംജി മോട്ടോർ ലക്ഷ്യമിടുന്നു.
അടുത്ത രണ്ട് മുതൽ നാല് വർഷത്തിനുള്ളിൽ ഇന്ത്യൻ ഷെയർഹോൾഡിംഗ് വർധിപ്പിക്കുന്നതിനൊപ്പം മോഡലുകളെ വളരെയധികം പ്രാദേശികവൽക്കരിക്കുകയും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ/ ടെക്നോളജികൾ കൊണ്ടുവരികയുമാണ് പുതിയ പ്ലാനിന്റെ പ്രധാന ഭാഗം. 5000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് 2028 -ഓടെ പ്രാദേശികമായി 20,000 ജീവനക്കാരുടെ വർക്ക്ഫോഴ്സ് ഉണ്ടായിരിക്കും എന്നും എംജി സ്ഥിരീകരിച്ചിട്ടുണ്ട്.
സംയോജിത പ്രൊഡക്ഷൻ നിലവിലെ 1.20 ലക്ഷം യൂണിറ്റിൽ നിന്ന് 3.0 ലക്ഷം യൂണിറ്റായി വർധിപ്പിക്കാൻ ഗുജറാത്തിൽ രണ്ടാമത്തെ നിർമ്മാണ പ്ലാന്റ് കമ്പനി സ്ഥാപിക്കും. നാലോ അഞ്ചോ പുതിയ പാസഞ്ചർ കാർ മോഡലുകൾ പുറത്തിറക്കാനും 2028 ഓടെ ഇവി പോർട്ട്‌ഫോളിയോയിൽ നിന്ന് വിൽപ്പനയുടെ 65-75 ശതമാനം കൈവരിക്കാനും എംജി മോട്ടോർ പദ്ധതിയിടുന്നു. വരാനിരിക്കുന്ന മോഡലുകളിൽ ഭൂരിഭാഗവും ഇലക്ട്രിക് വാഹനങ്ങളായിരിക്കും.
വൈവിധ്യമാർന്ന ഇലക്ട്രിക് വാഹന മോഡലുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ, ഇന്ത്യൻ ഉപഭോക്താക്കളുടെ വർന്നു കൊണ്ടിരിക്കുന്ന ആവശ്യങ്ങളും മുൻഗണനകളും നിറവേറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതു വഴി ഇലക്ട്രിക് മൊബിലിറ്റി എല്ലാവർക്കും പ്രാപ്യമാക്കാനാണ് പ്ലാൻ. എംജി ZS ഇവിയുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഇവി സെഗ്മെന്റിനെ നയിക്കാനുള്ള ബ്രാൻഡിന്റെ ഈ പ്രയത്നം. അതിന്റെ ഭാഗമായി തന്നെയാവും അടുത്തിടെ പുതിയ ടു ഡോർ സ്മാർട്ട് അർബൻ കാറായ എംജി കോമറ്റ് ഇവിയും ലോഞ്ച് ചെയ്തത് എന്നു പറയാം.
ഇവികളുടെ വ്യാപകമായ അഡോപ്ഷൻ സപ്പോർട്ട് ചെയ്യുന്നതിനായി ഇവി പാർട്സുകളുടെ പ്രാദേശിക നിർമ്മാണം എംജി ശക്തിപ്പെടുത്തുകയും, കൂടാതെ ഗുജറാത്തിൽ ബാറ്ററി അസംബ്ലി യൂണിറ്റ് സ്ഥാപിക്കുകയും ചെയ്യും. ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകളും സെൽ നിർമ്മാണവും ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളിലും ഇതോടൊപ്പം തന്നെ കമ്പനി നിക്ഷേപം നടത്താനുള്ള പ്ലാനുകളും ബ്രാൻഡിനുണ്ട്.
എംജി മോട്ടോറിന് ഇന്ത്യൻ വിപണിയുമായുള്ള ബന്ധം ആഴത്തിൽ വേരൂന്നിയതാണ്. സുസ്ഥിരമായ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് തങ്ങൾ വഴിയൊരുക്കുമ്പോൾ, അടുത്ത അഞ്ച് വർഷത്തേക്കുള്ള വ്യക്തമായ ഒരു റോഡ്‌മാപ്പും കാഴ്ചപ്പാടും തങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട് എന്ന് പുതിയ പ്ലാനിനെക്കുറിച്ച് സംസാരിച്ച എംജി മോട്ടോർ ഇന്ത്യയുടെ സിഇഒ എമറിറ്റസ് രാജീവ് ചബ്ബ പറഞ്ഞു. തങ്ങളുടെ ഗ്രോത്ത് സ്ട്രാറ്റജി പ്രാദേശികവൽക്കരണം ശക്തിപ്പെടുത്തുന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭവുമായി കൂടുതൽ അടുത്ത് ചേർന്ന് പ്രവർത്തിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
എംജി നർച്ചർ പ്രോഗ്രാമിന് കീഴിൽ, കമ്പനി കഴിവുള്ള തൊഴിലാളികളിൽ ഇൻവെസ്റ്റ് ചെയ്യുകയും ഇന്ത്യയിലെ യുവ പ്രതിഭകളെ പരിപോഷിപ്പിക്കുകയും ചെയ്യും. ഈ പ്രോഗ്രാമിന് കീഴിൽ, ഇവികൾ, കണക്റ്റഡ് കാറുകൾ, ADAS സംവിധാനങ്ങൾ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളിൽ ഒരു ലക്ഷം വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ 50 സ്ഥാപനങ്ങളുമായി എംജി മോട്ടോർ പങ്കാളികളാകും.
English summary
Mg motors plans 5 new car launches in india
Story first published: Thursday, May 11, 2023, 8:30 [IST]