‘അദിതിയെ നായികയാക്കാൻ നടന്മാർക്ക് താൽപര്യമില്ല, ആ നടനെ കുറിച്ച് തുറന്ന് പറഞ്ഞത് വിനയായി’; ബയൽവാൻ രം​ഗനാഥൻ!

Spread the love


Gossips

oi-Ranjina P Mathew

|

തെന്നിന്ത്യയിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ശങ്കറിന്‍റെ ഇളയമകളായ അദിതി സിനിമയിൽ അരങ്ങേറിയിരുന്നു. തമിഴ് താരം കാര്‍ത്തി നായകനായ വിരുമന്‍ എന്ന സിനിമയിലെ നായികയായാണ് അദിതി അഭിനയത്തിലേക്ക് ചുവടുവെച്ചത്. ശങ്കർ സിനിമകൾക്ക് നിരവധി ആരാധകർ കേരളത്തിലുമുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് മകൾ‌ അദിതി സംവിധാനത്തിലേക്ക് വരുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും അദിതി പക്ഷെ സംവിധാനത്തിലേക്ക് അല്ല അഭിനയത്തിലേക്കാണ് അരങ്ങേറിയത്.

Also Read: എന്നും ആ വിരോധം നിൽക്കുമെന്നാണോ? എന്റെ മോൾ ക്ഷമിക്കട്ടെ; ദിലീപിനെയും മഞ്ജുവിനെയും കുറിച്ച് കൈതപ്രം

വളരെ ചെറിയ പ്രായം മുതൽ സിനിമ കണ്ട് വളർന്നതാണ് അദിതി. ഡോക്ടർ പഠനം പൂർത്തിയാക്കിയ അദിതി മോഡലിങിലൂടെയാണ് സിനിമയുടെ ലൈം ലൈറ്റിലേക്ക് എത്തിയത്. കാർത്തിക്കൊപ്പമുള്ള അരങ്ങേറ്റ ചിത്രം വിരുമൻ ഒരു തുടക്കകാരി എന്ന നിലയ്ക്ക് അദിതിയെ സംബന്ധിച്ച് ഒരു ​സുവർണ അവസരം ആയിരുന്നു.

സിനിമ റിലീസ് ചെയ്യും മുമ്പ് തന്നെ ചിത്രത്തിലെ പാട്ടുകളും ഒപ്പം നായിക അദിതിയും വൻ ഹിറ്റായിരുന്നു. പക്ഷെ പ്രമോഷൻ നടത്തിയ രീതിയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഒരു ആവറേജ് സിനിമ മാത്രമായിരുന്നു വിരുമൻ.

 Aditi Shankar

കാർത്തിയുടെ പ്രകടനത്തിലും പ്രേക്ഷകർ തൃപ്തരായിരുന്നില്ല. സ്ഫടികത്തിൽ മോഹൻലാൽ അവതരിപ്പിച്ച ആടുതോമയാണ് തന്റെ വിരുമൻ എന്ന കഥാപാത്രത്തിന് പ്രചോദനമായതെന്ന് നടൻ കാർത്തി പ്രമോഷനായി എത്തിയപ്പോൾ പറഞ്ഞിരുന്നു. അതിനാൽ തന്നെ മലയാളികളും വളരെ പ്രതീക്ഷയോടെ തിയേറ്ററിൽ പോയി കണ്ട സിനിമയാണ് വിരുമൻ.

പക്ഷെ നിരാശയായിരുന്നു ഫലം. രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ്, സൂരി, ശരണ്യ പൊൻവർണൻ, ആർ.കെ സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കളായത്. എസ്.കെ ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിച്ച സിനിമയായിരുന്നു ഇത്.

 Aditi Shankar

വിരുമന് ശേഷം ശിവകാർത്തികേയൻ സിനിമയിൽ നായികയാകാൻ പോവുകയാണ് അദിതി. എന്നാൽ ഇപ്പോൾ താരപുത്രിയെ കുറിച്ച് നടൻ ബയൽവാൻ രം​ഗനാഥൻ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. അദിതിയെ നായികയാക്കാൻ നടന്മാർക്ക് താൽപര്യമില്ലെന്നും ഇഷ്ടപ്പെട്ട നടനെ കുറിച്ച് താരപുത്രി തുറന്ന് പറഞ്ഞത് വിനയായി എന്നുമാണ് ബയൽവാൻ രം​ഗനാഥൻ പറയുന്നത്.

അദിതി ശങ്കറിനെ ഇപ്പോൾ സിനിമാ മേഖലയിലെ മുൻനിര താരങ്ങൾ ഒറ്റപ്പെടുത്തുന്നതായി റിപ്പോർട്ടുണ്ടെന്നും ‌പറയപ്പെടുന്നു. വിരുമൻ സിനിമയിൽ അഭിനയിക്കുക മാത്രമല്ല ഒരു ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട് അദിതി. ഫ്ലോക്ക് ഗായിക രാജലക്ഷ്മി പാടി നേരത്തെ റെക്കോർഡ് ചെയ്ത ​ഗാനം യുവൻ ശങ്കർ രാജയുടെ നിർബന്ധത്തെ തുടർന്ന് നീക്കം ചെയ്യുകയും അദിതി ശങ്കറിനെ കൊണ്ട് വീണ്ടും പാടിക്കുകയും ചെയ്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

Also Read: എന്നെ ലെസ്ബിയൻ‌ എന്ന് വിളിക്കരുത്; ഞാനെന്നെ എറിഞ്ഞ് കൊടുത്തു; ഇപ്പോൾ അനുഭവിക്കുന്നു; അഞ്ചൂസ്

ശങ്കറിന്റെ വീടും നടനും നിർമാതാവും സൂര്യയുടേയും കാർത്തിയുടേയും പിതാവുമായ ശിവകുമാറിന്റെ വീടും അടുത്തടുത്തായതിനാൽ സൂര്യയും കാർത്തിയും കുട്ടിക്കാലം മുതൽ അദിതിയുടെ സുഹൃത്തുക്കളായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ അദിതിയുടെ പ്രിയപ്പെട്ട നടൻ ആരാണെന്ന് ചോദിച്ചപ്പോൾ സൂര്യയാണ് തനിക്ക പ്രിയപ്പെട്ട നടനെന്ന അദിതി വെളിപ്പെടുത്തിയിരുന്നു.

ഇക്കാരണത്താൽ മറ്റ് മുൻനിര താരങ്ങൾ അദിതി ശങ്കറിനൊപ്പം ജോഡിയായി അഭിനയിക്കാൻ വിസമ്മതിക്കുന്ന സ്ഥിതിയുണ്ട്. സാധാരണ നടിമാരോട് നിങ്ങളുടെ ഇഷ്ട നടൻ ആരെന്ന് ചോദിച്ചാൽ അവർ ഉത്തരം പറയാറില്ല. ഇല്ലെങ്കിൽ എല്ലാ അഭിനേതാക്കളും ഇഷ്ടമാണെന്ന് പറഞ്ഞ് നൈസായി തെന്നിമാറും.

എന്നാൽ തനിക്ക് സൂര്യയെ ഇഷ്ടമാണെന്ന് പറഞ്ഞതിന്റെ പേരിൽ അദിതി ശങ്കർ സിനിമാ മേഖലയിൽ ഒറ്റപ്പെടുന്ന സാഹ​ചര്യമുണ്ടെന്നാണ് ബയൽവാൻ രം​ഗനാഥൻ പറയുന്നത്. ശിവകാർത്തികേയൻ നായകനാകുന്ന മാവീരനാണ് അദിതിയുടെ ഏറ്റവും പുതിയ സിനിമ.

English summary

Viral: Bayilvan Ranganathan Opens Up Shankar’s Daughter Aditi Shankar In Trouble

Story first published: Saturday, May 20, 2023, 18:42 [IST]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!