അതിന് ശേഷം അച്ഛനെന്നെ വീട്ടിൽ നിന്ന് പുറത്താക്കി; മകനെ എന്നിൽ നിന്നകറ്റി; കുടുംബത്തിനുള്ളിലെ ചതിയെന്ന് വനിത

Spread the love


Feature

oi-Abhinand Chandran

|

എപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന നടിയാണ് വനിത വിജയകുമാർ. കുടുംബവുമായുള്ള തർക്കം, ഒന്നിലേറെ വിവാഹ മോചനങ്ങൾ എന്നിവയെല്ലാം വനിത ചർച്ചാ വിഷയമാവാൻ കാരണമായി. തമിഴ് നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയകുമാറിന്റെയും മകളാണ് വനിത. മുമ്പൊരിക്കൽ ഇവർ രണ്ട് പേരും മകൾക്കെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ച് പത്ര സമ്മേളനവും നടത്തിയിട്ടുണ്ട്. വനിതയെ തങ്ങളുടെ മകളായി കണക്കുകൂട്ടില്ലെന്നും ഇങ്ങനെയൊരു മകൾ പിറന്നതിൽ പശ്ചാത്തപിക്കുന്നെന്നും മാതാപിതാക്കൾ അന്ന് തുറന്നടിച്ചു.

Also Read: ബാപ്പ മരിച്ചപ്പോൾ ഇച്ചാക്ക പറഞ്ഞത് മറക്കില്ല; അദ്ദേഹം പൊട്ടിക്കരയുന്നത് കണ്ടത് അന്ന് മാത്രം; ഇബ്രാഹിം കുട്ടി

സിനിമാ താരങ്ങളായ പ്രീത വിജയകുമാർ, ശ്രീദേവി എന്നിവരാണ് വനിതയുടെ സഹോദരങ്ങൾ. നടൻ അരുൺ വിജയ് അർധ സഹോദരനുമാണ്. ഇവരുമായും നടി അകൽച്ചയിലാണ്. ആദ്യ വിവാഹ ബന്ധത്തിലെ മകനും അമ്മയിൽ നിന്ന് അകന്ന് കഴിയുന്നു. കുടുംബമൊട്ടുക്കും തനിക്കെതിരെ തിരിഞ്ഞിട്ടും വനിത തളർന്നില്ല. രണ്ട് പെൺമക്കൾക്കുമൊപ്പം ജീവിക്കുന്ന വനിത ബിസിനസ് സംരഭക കൂടിയാണ്. തന്റെ കുടുംബത്തിൽ നിന്ന് നേരിട്ട അവ​ഗണനയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വനിതയിപ്പോൾ.

Vanitha Vijayakumar

സാക്ഷി എന്ന തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. കുടുംബത്തിന് പുറത്ത് നിന്നുള്ളവരുടെ കടന്ന് വരവോടെയാണ് തനിക്കും കുടുംബത്തിനും ഇടയിൽ പ്രശ്നങ്ങൾ വന്നതെന്ന് നടി പറയുന്നു. ‍‍അമ്മയുടെ മരണത്തോടെ വീട്ടിൽ നിന്ന് പുറത്തായി. തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടാം വിവാഹ മോചനത്തിന്റെ കേസ് നടന്ന് കൊണ്ടിരിക്കെയാണ് ഈ പ്രശ്നങ്ങളുണ്ടാവുന്നത്. മകനെ തെറ്റിദ്ധരിപ്പിച്ച് എന്നിൽ നിന്നകറ്റി.

മകനെ എന്നോടൊപ്പം വിടുന്നത് ആപത്താണെന്ന് അച്ഛനും കരുതി. പൊലീസിന്റെ സഹായത്തോടെയാണ് അച്ഛൻ എന്നെ വീട്ടിൽ നിന്നും ഇറക്കിയത്. തമിഴ്നാട്ടിലേക്ക് കാല് കുത്താൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ അസുഖം ബാധിച്ച അമ്മ എല്ലാവരും മകളെ ചതിക്കുകയാണെന്ന് തിരിച്ചറിഞ്ഞു. എന്നെ അമ്മ വിളിച്ചു. അമ്മയെ ആശുപത്രിയിൽ കൊണ്ട് പോയത് ഞാൻ ഒറ്റയ്ക്കാണ്.

മാധ്യമങ്ങളെയും വക്കീലിനെയും വിളിക്കൂ. എല്ലാ സത്യവും തുറന്ന് പറയാമെന്ന് അമ്മ പറഞ്ഞതാണ്. എന്നാൽ ഇപ്പോൾ അത് വേണ്ടെന്ന് ഞാൻ പറഞ്ഞു. വിൽപ്പത്രം എഴുതാമെന്ന് പറഞ്ഞെങ്കിലും വേണ്ടെന്ന് പറഞ്ഞു. അമ്മയുടെ മരണ ശേഷം ‌എല്ലാവരും വീണ്ടും തനിക്കെതിരെ തിരിഞ്ഞെന്നും വനിത വിജയകുമാർ ഓർത്തു.

Vanitha Vijayakumar

വിജയകുമാറും മറ്റ് മക്കളും താമസിക്കുന്ന വീടിനെ ചൊല്ലി നേരത്തെ വനിത കേസ് നടത്തിയിട്ടുണ്ട്. വീട് അമ്മയുടെ ഉടമസ്ഥതയിലാണ്. തനിക്കും വീടിന് മേൽ അവകാശമുണ്ട്. എന്നാൽ അച്ഛനും ബന്ധുക്കളും ഇതം​ഗീകരിക്കുന്നില്ലെന്നും തന്നെ പുറത്താക്കിയെന്നുമാണ് വനിതയുടെ ആരോപണം. വിജയകുമാറിന്റെ ആദ്യ ഭാര്യയിലെ മകനാണ് നടൻ അരുൺ വിജയ്. തന്റെ അമ്മയുടെ സ്വത്തുക്കൾ അർധ സഹോദരനായ അരുൺ വിജയ് കൈക്കലാക്കുന്നു എന്നും വനിത അന്ന് ആരോപിച്ചു.

Also Read: ‘എല്ലാവർക്കും എന്റെ കണ്ണിറുക്കൽ മതിയായിരുന്നു; നല്ല നടിയായി അറിയപ്പെട്ടാലും ആ പേര് പോകില്ല’: പ്രിയ വാര്യർ

അടുത്തിടെയാണ് വനിതയുടെ മുൻ ഭർത്താവ് പീറ്റർ പോൾ അന്തരിച്ചത്. കടുത്ത മദ്യപാനം ഇദ്ദേഹത്തിന്റെ ആരോ​ഗ്യത്തെ ബാധിച്ചിരുന്നു. വനിതയുടെ മൂന്നാമത്തെ ഭർത്താവായിരുന്നു പീറ്റർ പോൾ. മുൻ വിവാഹത്തിലെ പെൺമക്കളുടെ പിന്തുണയോടെയാണ് വനിത പീറ്ററെ വിവാഹം ചെയ്തത്. എന്നാൽ നാല് മാസത്തിനുള്ളിൽ ഈ ബന്ധം പിരിഞ്ഞു. പീറ്റർ പോളിന്റെ മദ്യപാനായിരുന്നത്രെ വേർപിരിയലിന് കാരണം.

2000 ത്തിലായിരുന്നു വനിതയുടെ ആദ്യ വിവാഹം. നടൻ ആകാശായിരുന്നു ഭർത്താവ്. എന്നാൽ ഈ വിവാഹം ബന്ധം അധിക നാൾ നീണ്ടു നിന്നില്ല. പിരിഞ്ഞ ശേഷം 2007 ൽ അനന്ദ് രാജ് എന്ന ബിസിനസ്കാരനെ വനിത വിവാഹം കഴിച്ചു. എന്നാൽ ഇതും വേർപിരിയലിൽ അവസാനിക്കുകയായിരുന്നു.

English summary

Bigg Boss Fame Vanitha Vijayakumar Opens Up Father Throw Her Out After Mother Demise

Story first published: Saturday, May 27, 2023, 12:54 [IST]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!