ഭിന്നശേഷിക്കാർക്കും സ്‌കൂൾ കായികമേള

Spread the love



തിരുവനന്തപുരം> പുതിയ അധ്യയന വർഷം മുതൽ ഭിന്നശേഷി കുട്ടികൾക്കുകൂടി കായിക മേളകളിൽ പങ്കെടുക്കുന്നതിന്‌ ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ  തയ്യാറായെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികൾക്കും സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥികൾക്കും കായിക മികവ് പ്രകടമാക്കാനുള്ള അവസരം സ്‌കൂൾതലം മുതൽ ഒരുക്കുന്നതിനാണിത്‌. ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ  കേരള സ്കൂൾ സ്പോർട്സ് മാന്വലിന്റെ ഭാഗമായിരിക്കും. മത്സരങ്ങൾ പ്രത്യേകമായിരിക്കും. സ്കൂൾ സ്പോർട്സ് മാന്വലിലെ ഇനങ്ങൾ വിവിധ കാറ്റഗറിയിൽപ്പെട്ട പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അനുയോജ്യമാംവിധം മാറ്റിയിട്ടുണ്ട്‌.


പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കായി നടത്തുന്ന ഇനങ്ങളും ദേശീയ- അന്തർദേശീയ തലങ്ങളിൽ ഉൾപ്പെടുത്തി. കേരളത്തിന്റെ സാഹചര്യങ്ങൾക്ക് അനുസൃതമായാണ്‌ മത്സരങ്ങൾ  ക്രമീകരിച്ചിട്ടുള്ളത്. അന്തർദേശീയ തലത്തിലെ പാരാലിമ്പിക്സ്, ഡ്വാർഫ് ഗെയിംസ്, സ്പെഷ്യൽ ഒളിമ്പിക്സ് തുടങ്ങിയ മത്സരങ്ങളുടെ മാതൃക, സവിശേഷത, ഘടന എന്നിവകൂടി പരിഗണിച്ചിട്ടുണ്ട്‌. മാന്വലിന് സർക്കാർ അനുമതി ലഭിച്ചാലുടൻ കായിക അധ്യാപക പരിശീലനവും വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവ ഏകോപിപ്പിച്ചുള്ള പ്രവർത്തനവും ആരംഭിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!