സംരക്ഷണമില്ല, ചെലവിന് പണം തരില്ല, പേരിന് മാത്രമൊരു ഭാര്യ! രണ്ട് മാസം കൊണ്ട് പിരിഞ്ഞ ദാമ്പത്യം: തെസ്‌നി

Spread the love


വിവാഹത്തെക്കുറിച്ച് തെസ്‌നി ഖാന്‍ പറയുന്നത് തനിക്ക് പറ്റിയ ഒരു അബദ്ധമാണെന്നാണ്. ജീവിതത്തില്‍ എല്ലാവര്‍ക്കും ഓരോ അബദ്ധങ്ങള്‍ പറ്റില്ലേ. അങ്ങനെ എനിക്ക് പറ്റിയ അബദ്ധമാണ് എന്റെ വിവാഹം. സിനിമയില്‍ ആയാലും ജീവിതത്തില്‍ ആയാലും വളരെ അധികം കരുതലോടെ ജീവിയ്ക്കുന്ന പെണ്ണാണ് ഞാന്‍. എന്നിട്ടും എനിക്ക് അബദ്ധം പറ്റിയെന്നാണ് താരം വിവാഹത്തെക്കുറിച്ച് പറയുന്നത്. തന്റെ ദാമ്പത്യ ജീവിതം തകര്‍ന്നതിനെക്കുറിച്ചും താരം പറയുന്നുണ്ട്.

Also Read: ‘കുഞ്ഞിലേ ഞാൻ നടക്കുമോ എന്നായിരുന്നു വീട്ടുകാരുടെ ഭയം, ഇന്ന് ഞാൻ റാമ്പിലും നടന്നു’; കുറിപ്പുമായി ബിബിൻ ജോർജ്

”രണ്ട് മാസം മാത്രമേ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളൂ. കല്യാണം എന്ന് പറയുമ്പോള്‍ ഒരു പെണ്ണിന് ആദ്യം മനസ്സില്‍ വരുന്നത് സംരക്ഷണം എന്നതാണല്ലോ. വിവാഹം ചെയ്യുന്ന ആളില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നത് അതാണ്. കെട്ടിക്കഴിഞ്ഞിട്ട്, അവള്‍ എന്തെങ്കിലും ചെയ്തോട്ടെ, എങ്ങനെയെങ്കിലും ജീവിക്കട്ടെ എന്ന് കരുതുന്നവരോടൊപ്പം എന്തിനാണ് ഒരു ദാമ്പത്യ ജീവിതം നയിക്കുന്നത്” എന്നാണ് തെസ്‌നിയുടെ നിലപാട്. പിന്നാലെ താരം വിവാഹത്തില്‍ നടന്നതെന്തെന്ന് വ്യക്തമാക്കുകയാണ്.

പത്ത് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹം നടന്നത്. വളരെ ലളിതമായി നടന്ന ഒരു ചടങ്ങ് ആയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ആള് നമ്മളെ നോക്കില്ലെന്നും കെയര്‍ ചെയ്യില്ലെന്നും നമുക്ക് വേണ്ടത് ഒന്നും ചെയ്തു തരില്ലെന്നും മനസിലായിയെന്നാണ് തെസ്‌നി പറയുന്നത്. കൂടാതെ കലാപരമായി എനിക്ക് യാതൊരു തരത്തിലുള്ള പിന്തുണയും നല്‍കുന്നില്ലായിരുന്നുവെന്നും താരം പറയുന്നു.

അതേസമയം, കുടുംബമായി കഴിഞ്ഞാല്‍ അഭിനയമൊന്നും വേണ്ട, ഒതുങ്ങി ജീവിക്കാം എന്നായിരുന്നു എന്റെ ധാരണ. പക്ഷെ എന്നെ നോക്കാത്ത ഒരാളുടെ അടുത്ത് ഒരു തൊഴിലില്ലാതെ ഞാനെന്ത് ചെയ്യുമായിരുന്നുവെന്നാണ് തെസ്‌നി ചോദിക്കുന്നത്. തന്റെ അച്ഛനെയും അമ്മയെയും എങ്ങിനെ നോക്കുമെന്നും താരം ചോദിക്കുന്നു. അതേസമയം തന്റെ ഭര്‍ത്താവിന്റെ കൂട്ടുകാര്‍ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും തെസ്‌നി വെൡപ്പെടുത്തുന്നുണ്ട്.

”പുള്ളിക്കാരന്റെ കൂട്ടുകാര്‍ തന്നെയാണ് എന്നെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞത്, ‘ഇത്തയ്ക്ക് ഇനിയും നിങ്ങളുടെ കലാ ജീവിതത്തില്‍ സ്ഥാനമുണ്ട്. ഇപ്പോള്‍ ചിന്തിച്ചാല്‍ അതുമായി ഇനിയും മുന്‍പോട്ട് പോകാം’ എന്ന് അവരും കൂടെ പറഞ്ഞപ്പോള്‍ ആ ദാമ്പത്യ ബന്ധം വേണ്ട എന്ന് ഞാനും തീരുമാനിക്കുകയായിരുന്നു” എന്നാണ് വിവാഹ മോചനത്തെക്കുറിച്ച് തെസ്‌നി ഖാന്‍ പറയുന്നത്. താനുമായി പിരിഞ്ഞ ശേഷം അയാള്‍ മറ്റൊരു വിവാഹം കഴിച്ചോ എന്നറിയില്ലെന്നും തങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ബന്ധമൊന്നുമില്ലെന്നും തെസ്‌നി പറയുന്നു.

അതേസമയം, പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ മറ്റൊരു ജീവിതം വേണം എന്ന് എനിക്ക് തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു. ഞാന്‍ ഹാപ്പിയാണ്. മരണം വരെ എനിക്ക് എന്റെ അമ്മയെ നോക്കാന്‍ പറ്റണം എന്നൊക്കെയാണ് എന്റെ ഈ ജീവിതത്തിലെ ആഗ്രഹം. ഇനിയൊരു വിവാഹ യോഗം ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ കെട്ടാം, അല്ലാതെ എന്റെ മനസ്സില്‍ അങ്ങനെ ഒരു ചിന്തയില്ലെന്നും തെസ്‌നി ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!