ട്രെയിൻ യാത്ര ഗർഭിണികൾക്ക് സുരക്ഷിതമോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുതേ…

Spread the love


Off Beat

oi-Charls C Thomas

ഗർഭകാലത്ത് ഏറ്റവും കൂടുതൽ കരുതൽ വേണ്ട സമയമാണ്, യാത്ര ചെയ്യുമ്പോൾ പ്രത്യേകിച്ച്. ആദ്യത്തെ മൂന്ന് മാസം വളരെ സൂക്ഷിക്കേണ്ടതും, യാത്രകൾ പരമാവധി ഒഴിവാക്കാനുമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. മൂന്ന് മാസത്തിന് ശേഷം കരുതലോടെ യാത്ര ചെയ്യുന്നതിന് കുഴപ്പമില്ല. കാറിൽ യാത്ര ചെയ്യുന്നതിനേക്കാൾ ഡോക്ടർമാർ നിർദേശിക്കുന്നത് ട്രെയിൻ യാത്ര തന്നെയാണ്. ട്രെയിൻ യാത്രയിൽ എന്തൊക്കെ കരുതൽ എടുക്കണം എന്നുളളതാണ് ഇനി പറയാൻ പോകുന്നത്.

ആദ്യം ട്രെയിൻ യാത്ര എത്രത്തോളം സുരക്ഷിതമാണ് എന്ന് പറയാം.റോഡിൽ കൂടെ സഞ്ചരിക്കുമ്പോൾ കുഴികളും, ഹമ്പുകളും, പെട്ടെന്നുളള വളവുകളും അത് പോലെ തന്നെ വാഹനം ബ്രേക്ക് ഇടുമ്പോൾ മുന്നോട്ട് ആയാനുളള സാധ്യതയും കൂടുതലാണ്. ട്രെയിനിലാകുമ്പോൾ ഇത്തരത്തിലുളള ഒരു പ്രസ്നങ്ങളും ഉണ്ടാകില്ല എന്നത് കൊണ്ടാണ് ട്രെയിൻ യാത്രയാണ് ഗർഭിണികൾക്ക് സുരക്ഷിതം എന്ന് പറയുന്നത്. അത് പോലെ തന്നെയാണ് വിമാനത്തിലും യാത്ര ചെയ്യുന്ന കാര്യം.

വിമാന യാത്ര എല്ലാ ഡോക്ടർമാരും അങ്ങനെ പ്രോത്സാഹിപ്പിക്കാറില്ല. അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ ഗർഭിണികളോട് വിമാനത്തിൽ യാത്ര ചെയ്യാൻ ഡോക്ടർമാർ നിർദേശിക്കുകയുളളു. മറ്റൊരു കാര്യം എന്ന് പറയുന്നത് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഏത് കംപാർട്മെൻ്റിൽ യാത്ര ചെയ്യണം എന്നുളള കാര്യമാണ്. ഗർഭിണികൾക്ക് ഏറ്റവും അനുയോജ്യമായ കംപാർട്മെൻ്റ് എന്ന് പറയുന്നത് 2 ടയർ ആണ്. അതായത് ഫസ്റ്റ് ക്ലാസ് എടുക്കുന്നത് ആണ് നല്ലത്. അത് കൊണ്ട് യാത്ര ചെയ്യുന്നത് മുൻകൂട്ടി പ്ലാൻ ചെയ്യണം.

അതോടൊപ്പം തന്നെ പ്രധാനമായും ഓർക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യുമ്പോൾ ലോവർ ബർത്ത് തന്നെ ഗർഭിണികൾക്ക് വേണ്ടി ബുക്ക് ചെയ്യാൻ ശ്രമിക്കുക. യാത്രകളിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും മുൻകരുതൽ എടുക്കേണ്ടതുമുണ്ട്. ഗർഭ സമയത്ത് അധികം ഭാരമുളള വസ്തുക്കളോ ലഗേജുകളോ എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. അവസാന നിമിഷം ധൃതി പിടിക്കാതിരിക്കാൻ നേരത്തെ തന്നെ സ്റ്റേഷനിൽ എത്താൻ ശ്രദ്ധിക്കുക. കാരണം പടികൾ വളരെ സൂക്ഷിച്ച് വേണം ഇറങ്ങാനും കയറാനും.

ഗർഭിണികൾ ഒരുപാട് കുനിയാനും പാടില്ല, കാരണം അത് ഗർഭസ്ഥ ശിശുവിന് ആഘാതം സൃഷ്ടിക്കും. ട്രെയിൻ യാത്രയിൽ എന്ത് ഭക്ഷണം കഴിക്കണമെന്നുളളതും ശ്രദ്ധിക്കേണ്ട കാര്യമാണ്. പുറത്ത് നിന്നോ, അല്ലെങ്കിൽ സ്റ്റേഷന് സൈഡിൽ കാണുന്ന ചെറിയ കടകളിൽ നിന്നോ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രമിക്കുക. വീട്ടിൽ നിന്ന് പാകം ചെയ്ത ഭക്ഷണം കൈയിൽ കരുതുക. എരിവ് കൂടുതലുളള ഭക്ഷണം ഒഴിവാക്കുക. ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണ് പക്ഷേ മുറിച്ച് സൂക്ഷിക്കരുത്.

ഗർഭകാലത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കാൻ ശ്രമിക്കുക, കാരണം ഈ സമയത്ത് എപ്പോൾ വേണമെങ്കിലും ആരോഗ്യസ്ഥിതിയിൽ മാറ്റം വരാം. അത് കൊണ്ട് തന്നെ ലഗേജ് എടുക്കുന്നതിനും വാഷ്റൂമിൽ പോകുന്നതിനും ഒരാൾ കൂടെ വേണം. യാത്രയിൽ ഒരു ഗർഭിണി ചെയ്യേണ്ടത് ആവശ്യത്തിന് വിശ്രമിക്കുക എന്നതും ഒരു തരത്തിലുളള സമ്മർദ്ദവും എടുക്കാതിരിക്കുക എന്നതുമാണ്. വീണ്ടും ഓർമിപ്പിക്കുകയാണ് ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുക.

യാത്രയിൽ ഗർഭിണി ശരിയായ രീതിയിൽ വേണം ഇരിക്കാൻ. ദൂരയാത്രയിൽ സ്ഥിരമായി ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് കംപാർട്ട്മെൻ്റിലൂടെ നടക്കുന്നത് ശരീരത്തിൽ രക്തയോട്ടം നടക്കാൻ സഹായിക്കും. യാത്രയിൽ ആവശ്യമായ മരുന്നുകൾ എപ്പോൾ വേണമെങ്കിലും എടുക്കാൻ കഴിയുന്ന പോലെ അടുത്ത് വയ്ക്കുക. കാരണം പെട്ടെന്ന് എന്തെങ്കിലും ഒരു ആവശ്യം വന്നാൽ മരുന്ന് തപ്പി നടക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാനാണ് കൈയിൽ കരുതണം എന്ന് പറഞ്ഞത്.

ഏറ്റവും അവസാനമായി പറയാനുളളത് യാത്ര ചെയ്യുമ്പോൾ എല്ലാ ടെഷനുകളും സമ്മർദ്ദങ്ങളും മറന്ന് സീറ്റിൽ ചാരിയിരുന്ന് ഗർഭസ്ഥ ശിശുവിനൊപ്പം സന്തോഷത്തോടെ യാത്ര ചെയ്യുക.പുറത്തുളള കാഴ്ച്ചകളൊക്കെ കണ്ടും സന്തോഷിച്ചും ആനന്ദത്തോടെ യാത്ര ചെയ്യുന്നതാണ് നല്ലത്. വളരെ മൃദുവായി സംഗീതമൊക്കെ കേട്ടുകൊണ്ട് മനസ് എപ്പോഴും കൂളാക്കി വയ്ക്കുക. നിങ്ങൾക്ക് ട്രെയിൻ യാത്രയിലുണ്ടായ അനുഭവങ്ങൾ പങ്ക് വയ്ക്കാൻ മറക്കരുത്.

English summary

Precautions should take in train journey during pregnancy

Story first published: Wednesday, June 7, 2023, 19:39 [IST]





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!