തിരുവനന്തപുരം > കുറുവൻകോണത്തെ വീട്ടിൽ അതിക്രമിച്ചുകയറിയ കേസിലെ പ്രതി അറസ്റ്റിൽ. മലയൻകീഴ് സ്വദേശി സന്തോഷ് കുമാർ (39)നെയാണ് പേരൂർക്കട പൊലീസ് ചൊവ്വ രാത്രിയോടെ അറസ്റ്റ് ചെയ്തത്. അതിക്രമിച്ച് കയറൽ, മോഷണ ശ്രമം എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയും ഇയാൾ തന്നെയാണോ എന്നും പരിശോധിക്കുന്നുണ്ട്. ഈ കേസിലെ ചോദ്യം ചെയ്യലിന് ബുധനാഴ്ച പ്രതിയെ മ്യൂസിയം പൊലീസിന് കൈമാറിയേക്കും.
Facebook Comments Box