‘വിദ്യയെ ആരുടെ ചിറകിനടിയിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാം’: കെ സുധാകരൻ

Spread the love


കോഴിക്കോട്: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗസ്റ്റ് ലക്ചററായി ജോലിയിൽ കയറിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യാക്കെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വിദ്യയെ ആരുടെ ചിറകിനടിയിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാമെന്നും പൊലീസിന് പിടിക്കാൻ വയ്യെങ്കിൽ അത് തങ്ങൾ ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു.

ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉന്നയിച്ച ആരോപണം മുഖവിലയ്‌ക്കെടുത്ത പൊലീസ്, വ്യാജരേഖ ചമച്ച്‌ ജോലിനേടിയ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ പിടികൂടുകയോ തെളിവ് കണ്ടെത്തുകയോ ചെയ്തില്ലെന്നും കെ സുധാകരൻ ആരോപിച്ചു. പിണറായി ഭരണത്തില്‍ വ്യാജരേഖ ചമയ്ക്കുന്നവരും കൃത്രിമം കാണിക്കുന്നവരും വാഴ്ത്തപ്പെട്ടവരാണെന്നും സുധാകരന്‍ പരിഹസിച്ചു.

Also Read- കെ. വിദ്യ ദൃഷ്ടി ഗോചരമല്ലെന്ന് കേരളാ പോലീസ്; പിഎച്ച്ഡി പ്രവേശനത്തില്‍ കാലടി സര്‍വകലാശാല പ്രത്യേകസമിതി അന്വേഷണം തുടങ്ങും

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പരീക്ഷപോലും എഴുതാതെ ജയിച്ച്‌ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ സംഭവം പുറത്തുകൊണ്ടുവന്ന കെ.എസ്.യു നേതാക്കള്‍ക്കെതിരെയും അത് വാര്‍ത്തയാക്കിയ റിപ്പോര്‍ട്ടര്‍ക്കെതിരെയും ഗൂഢാലോചനാ കേസ് എടുത്ത പൊലീസ് നടപടി ശുദ്ധ തോന്നിവാസമാണെന്നും സുധാകരൻ പറഞ്ഞു. കേരളത്തില്‍ മാധ്യമവേട്ടയാണ് ഇപ്പോള്‍ നടക്കുന്നത്. സത്യസന്ധമായി വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന പോലീസ് നടപടി ജനാധിപത്യത്തിന് ഭൂക്ഷണമല്ലെന്നും കെ സുധാകരൻ പറഞ്ഞു.

നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

കോഴിക്കോട്

കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!