സാലറി അക്കൗണ്ടിന്റെ നേട്ടങ്ങളറിഞ്ഞോ; ഒരു സേവിം​ഗ്സ് അക്കൗണ്ട് കൂടി കയ്യിലുണ്ടെങ്കിൽ ഇരട്ടി നേട്ടം

Spread the love


സാലറി അക്കൗണ്ട്

കമ്പനികൾ സഹകരിക്കുന്ന ബാങ്കുകളിലാണ് ഉപഭോക്താക്കൾ സാലറി അക്കൗണ്ട് ആരംഭിക്കേണ്ടത്. മാസത്തിൽ സാലറി ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ് സാലറി അക്കൗണ്ടുകളുടെ ജോലി. ചെക്ക് ബുക്ക്, ഡെബിറ്റ് കാർഡ് , നെറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ തുടങ്ങി സാധാരണ സേവിം​ഗ്സ് അക്കൗണ്ടിന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ബാങ്ക് സാലറി അക്കൗണ്ട് ഉടമകൾക്ക് നൽകുന്നുണ്ട്. എന്നാല്‍ ഇതിനപ്പുറം സാധാരണ സേവിംഗ്‌സ് അക്കൗണ്ടിന് ലഭിക്കാത്ത സേവനങ്ങള്‍ എന്തൊക്കെയാണെനന് നോക്കാം. 

Also Read: 60 മാസത്തേക്ക് നിക്ഷേപിച്ചാൽ 9.81% ആദായം; കൂട്ടുപലിശയുടെ നേട്ടം ലഭിക്കാൻ ഈ സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കാംAlso Read: 60 മാസത്തേക്ക് നിക്ഷേപിച്ചാൽ 9.81% ആദായം; കൂട്ടുപലിശയുടെ നേട്ടം ലഭിക്കാൻ ഈ സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കാം

സീറോ ബാലൻസ്

സീറോ ബാലൻസ്

സേവിം​ഗ്സ് അക്കൗണ്ടുകളുടെ പ്രധാന വെല്ലുവിളി മാസത്തിൽ മിനിമം ബാലൻസ് സൂക്ഷിക്കുക എന്നതാണ്. ചില ബാങ്കുകളില്‍ 100-5000 രൂപ വരെ മിനിമം ബാലന്‍സ്. ഇത് സൂക്ഷിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. എല്ലാ സാലറി അക്കൗണ്ടുകള്‍ക്കും സീറോ ബാലന്‍സ് സൗകര്യം ബാങ്കുകള്‍ നല്‍കുന്നുണ്ട്. ഇതിനാല്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ട ബാധ്യതയില്ല. 

Also Read: 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 50,000 രൂപ പെന്‍ഷന്‍; അതും മരണം വരെ; സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള പെന്‍ഷന്‍ പദ്ധതിAlso Read: 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 50,000 രൂപ പെന്‍ഷന്‍; അതും മരണം വരെ; സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള പെന്‍ഷന്‍ പദ്ധതി

സൗജന്യ എടിഎം ഇടപാട്

സൗജന്യ എടിഎം ഇടപാട്

മിക്ക ബാങ്കുകളും പരിധിയില്ലാത്ത എടിഎം ഇടപാടുകള്‍ അനുവദിക്കുന്നുണ്ട്. ഇതിനാൽ പരിധി കഴിഞ്ഞാലുള്ള പിഴയെ പേടിക്കേണ്ടതില്ല. എന്നാല്‍ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിക്ക ബാങ്കുകളും സൗജന്യ ഇടപാടിന് പരിധി വെച്ചിട്ടുണ്ട്. സൗജന്യ പരിധി കഴിഞ്ഞുള്ള ഇടപാടുകൾക്ക് പിഴയുമുണ്ട്. 

Also Read: റിസ്കില്ലാതെ എങ്ങനെ മാസ വരുമാനം ഉണ്ടാക്കും; സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കാം; നേടാം ബാങ്കിനേക്കാള്‍ പലിശAlso Read: റിസ്കില്ലാതെ എങ്ങനെ മാസ വരുമാനം ഉണ്ടാക്കും; സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കാം; നേടാം ബാങ്കിനേക്കാള്‍ പലിശ

വായ്പ സൗകര്യം

വായ്പ സൗകര്യം

ചില ബാങ്കുകൾ സാലറി അക്കൗണ്ടിന് മുകളിൽ ഓവർ ഡ്രാഫ്റ്റ് സൗകര്യം നൽകുന്നു. സാലറി അക്കൗണ്ടുള്ള ബാങ്കിൽ വായ്പയെടുക്കുന്നത് ലളിതമാണ്. ഡോക്യുമെന്റേഷന്‍ സൗകര്യങ്ങള്‍ എളുപ്പത്തില്‍ പൂർത്തിയാക്കാം. കാര്‍ ലോണ്‍, വ്യക്തിഗത വായ്പ, ഭവന വായ്പ തുടങ്ങിയ വായ്പകൾ ലഭിക്കും. പലിശ നിരക്കിലും ആനുകൂല്യം പ്രതീക്ഷിക്കാം.

നിക്ഷേപ സാധ്യത

നിക്ഷേപ സാധ്യത

നിക്ഷേപ സാധ്യതകളുടെ ഭാഗമായി സാലറി അക്കൗണ്ടിനൊപ്പം പല ബാങ്കുകളും ഡിമാറ്റ് അക്കണ്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി മ്യൂച്വൽ ഫണ്ട്, ഓഹരി വിപണി നിക്ഷേപങ്ങൾ നടത്താൻ സാധിക്കും. സാലറി അക്കൗണ്ട് ഉടമകള്‍ക്ക് മിക്ക ബാങ്കുകളും ലോക്കര്‍ സൗകര്യത്തില്‍ ഇളവ് നല്‍കുന്നുണ്ട്. സാലറി അക്കൗണ്ച് ഉടമകള്‍ക്ക് എസ്ബിഐ ലോക്കര്‍ ചാര്‍ജ് ഇനത്തില്‍ 25 ശതമാനത്തിന്റെ ഇളവാണ് നല്‍കുന്നത്.

സാലറി അക്കൗണ്ടും സേവിം​ഗ്സ് അക്കൗണ്ടും

സാലറി അക്കൗണ്ടും സേവിം​ഗ്സ് അക്കൗണ്ടും 

സാലറി അക്കൗണ്ടിൽ തുടർച്ചയായ മൂന്ന് മാസം ശമ്പളം ക്രെഡിറ്റ് ചെയ്തില്ലെങ്കില്‍ അവ സാധരണ സേവിംഗ്‌സ് അക്കൗണ്ടായി മാറും. ഇതോടെ ഇളവുകളെല്ലാം നഷ്ടമാകും. ഇതിനാൽ തന്നെ മിക്കവരും വ്യത്യസ്ത സാലറി, സേവിം​ഗ്സ് അക്കൗണ്ടുകൾക്ക് പകരം രണ്ടും ചേർത്ത് ഒറ്റ അഖ്കൗണ്ടാണ് ഉപയോ​ഗിക്കുന്നത്. സാലറി അക്കൗണ്ടും സേവിംഗ്‌സ് അക്കൗണ്ടും വ്യത്യസ്തമായി സൂക്ഷിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.

പണമിടപാടുകള്‍

പണമിടപാടുകള്‍ കൃത്യമായി നിരീക്ഷിക്കുന്നതിന് രണ്ട് അക്കൗണ്ടുകൾ സാധിക്കും. ചെലവുകള്‍ക്ക് മാത്രം പ്രത്യേക അക്കൗണ്ട് കരുതുന്നത് വഴി ചെലവുകളെ കൃത്യമായി നിരീക്ഷിക്കാം. ആവശ്യത്തിന് തുക സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറ്റാം. ഇതുവഴി ചെലവ് നടക്കുകയും സാലറി അക്കൗണ്ടില്‍ തുക ബാക്കി വരുകയും ചെയ്യും.

സാലറി അക്കൗൗണ്ടിലും സേവിംഗ്‌സ് അക്കൗണ്ടിലുമായി ഡെബിറ്റ് കാര്‍ഡുകൾക്ക് ഓഫറുകള്‍ ലഭിക്കുന്നതിനാല്‍ രണ്ട് കാര്‍ഡ് വഴിയുമുള്ള ഇളവുകൾ നേടാന്‍ സാധിക്കും. വ്യത്യസ്ത ബാങ്കുകളാവുന്നതിനാൽ ഓഫറുകളും വ്യത്യസ്തമായിരിക്കും. സാലറി അക്കൗണ്ടിനും സേവിംഗ്‌സ് അക്കൗണ്ടിനും പലിശ ലഭിക്കും. രണ്ട് അക്കൗണ്ടിലും കൂടുതല്‍ പലിശ ലഭിക്കുന്ന അക്കൗണ്ടിലേക്ക് തുക മാറ്റാം.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!