പാലക്കാട്: മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയ രേഖ സമര്‍പ്പിച്ച് അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ച വിദ്യയുടെ ബയോഡാറ്റ പുറത്ത്. മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടെന്ന് ബയോഡേറ്റയില്‍ അവകാശപ്പെടുന്നു. അട്ടപ്പാടി കോളേജില്‍ ജോലിക്ക് നൽകിയ ബയോ ഡാറ്റ പൊലീസ് ശേഖരിച്ചു.
സ്വയം സാക്ഷ്യപെടുത്തിയ കെ വിദ്യുയുടെ ബയോഡാറ്റയാണിത്. അട്ടപ്പാടി കോളജിൽ നൽകിയ ഈ ബയോ ഡാറ്റയിൽ മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടെന്നാണ് വിദ്യ അവകാശപ്പെടുന്നത്. കരിന്തളം കോളജിൽ 10 മാസത്തെയും പാതിരിപ്പാലയിൽ 7 മാസത്തെയും അധ്യാപന പരിചയമുണ്ടെന്നാണ് ഇതിലുളളത്.
അട്ടപ്പാടി കോളേജില്‍ വിദ്യ അഭിമുഖത്തിന് കാറില്‍ എത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മണ്ണാര്‍ക്കാട് രജിസ്ട്രേഷനുള്ള ഈ കാര്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അട്ടപ്പാടി കോളേജിൽ അഭിമുഖ ബോർഡിലുണ്ടായിരുന്ന അധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
പത്തിരിപ്പാല ഗവ. കോളജിലെ മലയാളം വകുപ്പിൽ കെ.വിദ്യ ജോലി ചെയ്തിരുന്നെങ്കിലും അഭിമുഖ സമയത്ത് പ്രവൃത്തി പരിചയം ഉള്ളതായി അറിയിച്ചിട്ടില്ലെന്ന് കോളേജ് അദികൃതർ പറഞ്ഞിരുന്നത്. 2021 ഒക്ടോബര്‍ മുതല്‍ 2022 മേയ് വരെയാണ് വിദ്യ ഇവിടെ ജോലി ചെയ്തത്. ഒൻപതാം ദിവസവും വിദ്യയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവിടെ പരിശോധന നടത്തുമെന്ന് കേസ് അന്വേഷിക്കുന്ന അഗളി പൊലീസ് അറിയിച്ചിരുന്നു.
നമ്മുടെ നഗരത്തിൽ (കോഴിക്കോട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.