ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നില്ല; മന്ത്രിസഭയെ പോലും മറികടക്കുന്നു: മുഖ്യമന്ത്രി

Spread the love


  • Last Updated :
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ജ്യൂഡീഷ്യറിക്കും മേലെയാണ് താൻ എന്നാണ് ഗവർണറുടെ ഭാവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സഭയെ പോലും ഗവർണർ മറികടക്കുന്നു. രാഷ്ട്രീയ അടിസ്ഥാനത്തിൽ അല്ല കേരളത്തിൽ വിസിമാരെ നിയമിച്ചത്. അധികാരം തന്നിലാണെന്ന് കരുതുന്നതിനാലാണ് പ്രീതി പിൻവിലക്കുമെന്ന് പറയുന്നത്. ഭരണഘടനാ മൂല്യങ്ങൾ തകിടം മറിക്കുന്ന ഇടപെടൽ വർഗീയ ശക്തികൾ പല യൂണിവേഴ്സിറ്റികളിലും നടത്തുന്നുവെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read- പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം സർക്കാർ മരവിപ്പിച്ചു

ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നില്ല. ബില്ല് പരിഗണിക്കാതെ പിടിച്ചു വയ്ക്കുന്നു. സർവ്വകലാശാല ചട്ട ഭേദഗതി അംഗീകരിക്കില്ലെന്ന് പറയുന്നത് ഭരണഘടന ലംഘനമാണ്. രണ്ടാമത് ഒരിക്കൽ കൂടി ബില്ല് പാസാക്കി അയച്ചാൽ ഗവർണർക്ക് ഒപ്പിടുകയല്ലാതെ മറ്റ് വഴികളില്ല. ബില്ലുകൾ അനിശ്ചിതമായി വൈകിക്കാൻ അദ്ദേഹത്തിന് അധികാരം ഇല്ല. നിയമസഭയ്ക്കാണ് പരമാധികാരം. അത് അട്ടിമറിക്കുന്ന ഗവർണർമാരുണ്ടാകുമെന്ന് ഭരണഘടന എഴുതിയവർ പോലും ചിന്തിച്ച് കാണില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ തന്നെ ചാൻസലർ ആകണമെന്ന് നിർബന്ധമില്ലെന്നും മുഖ്യമന്ത്രി. യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സെനറ്റ് അംഗങ്ങളെ കൂട്ടത്തോടെ പുറത്താക്കുക കേട്ട് കേൾവി ഇല്ലാത്ത നടപടിയാണ്. പാനൽ ഒരാളെ യോഗ്യനായി കണ്ടെത്തുന്നത് എൽഡിഎഫിന്റെ കാലത്ത് തുടങ്ങിയതല്ല. ഗവർണർ മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ഉപദേശം അനുസരിച്ചാണ്. മന്ത്രിസഭയുടെ അധികാരം അനുസരിച്ച് പ്രവർത്തിക്കണം എന്നല്ല അങ്ങനെയേ പ്രവർത്തിക്കാവൂ എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published by:Naseeba TC

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!