ഡിവൈഎഫ്‌ഐ 
പാർലമെന്റ്‌ മാർച്ച്‌ ഇന്ന്‌ ; സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും

Spread the love




ന്യൂഡൽഹി

കേന്ദ്ര സർക്കാരിന്റെ യുവജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ ‘എവിടെ എന്റെ തൊഴിൽ’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ വ്യാഴാഴ്‌ച പാർലമെന്റിലേക്ക്‌ മാർച്ച്‌ നടത്തും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനംചെയ്യും. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹീം എംപി അധ്യക്ഷനാകും.

തലസ്ഥാനം കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭമായി മാർച്ചിനെ മാറ്റാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. കേരളത്തിൽനിന്നടക്കമുള്ള വളന്റിയർമാർ ഡൽഹിയിൽ എത്തിത്തുടങ്ങി. സംഘടനയുടെ സ്ഥാപകദിനത്തിൽ സംഘടിപ്പിക്കുന്ന മാർച്ചിൽ അഗ്നിപഥ്‌ പദ്ധതിക്കെതിരെയും യുവജനരോഷമുയരും. 45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്കാണ്‌ മോദി ഭരണത്തിൽ. കേന്ദ്രസ്ഥാപനങ്ങളിൽ പത്തുലക്ഷത്തോളം ഒഴിവുകൾ നികത്തുന്നില്ല. ജോലിസ്ഥിരതയെ തകർത്ത്‌ കരാർവൽക്കരണവും അടിച്ചേൽപ്പിക്കുന്നു. അഗ്നിപഥ്‌ പദ്ധതി സൈന്യത്തെ കരാർവൽക്കരിക്കുന്നതിനു പുറമെ രാജ്യസുരക്ഷയെയും അപകടപ്പെടുത്തും. മാർച്ചിന്റെ പ്രചാരണാർഥം സെപ്തംബർ 15ന്‌ അഖിലേന്ത്യാ അവകാശദിനമായി ആചരിച്ചിരുന്നു. ബ്ലോക്കുകളിൽ കാൽനട ജാഥകളും സംഘടിപ്പിച്ചു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!