മാതാവിനെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കുടുംബ പ്രശ്‌നം മൂലം എന്ന്‌ പൊലീസ് ; മക്കളെ കൊന്നത് ഷാൾ കഴുത്തിൽ മുറുക്കി,ഞെട്ടലൊടെ നാട്

Spread the love


മലപ്പുറം കോട്ടയ്ക്കല്‍ ചെട്ടിയാന്‍ കിണറില്‍

 മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം കുടുംബ പ്രശ്നങ്ങൾ മൂലമെന്ന് സൂചന. ചെട്ടിയാംകിണർ നാക്കുന്നത്ത് (പാങാട്ട്) റാഷിദ് അലിയുടെ ഭാര്യ സഫുവ (27) യാണ് ജീവനൊടുക്കിയത്. മക്കളായ ഫാത്തിമ മർഷീന (4), മറിയം (ഒരു വയസ്സ്) എന്നിവരെ കൊന്ന ശേഷം കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. മരണത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങളാണ് എന്നാണ് പ്രാഥമികവിവരം.

ഇന്ന് രാവിലെ ആണ് സംഭവം. സഫുവയും മക്കളും കിടന്നിരുന്ന മുറിയുടെ വാതിലിൽ തട്ടി വിളിച്ചിട്ടും അനക്കം ഇല്ലാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചു അകത്തു കയറിയപ്പോഴാണ് സഫുവയെ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മക്കളായ ഒരു വയസ്സുള്ള മറിയം, നാലുവയസ്സുകാരി ഫാത്തിമ മർഷീഹ എന്നിവർ കട്ടിലിലും മരിച്ച നിലയിൽ കിടക്കുകയായിരുന്നു. മക്കളെ ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ശേഷം സഫുവയും അതേ ഷാളിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞദിവസം രാത്രിയിൽ ഇരുവരും

തമ്മിലുണ്ടായ പിണക്കത്തിന്റെ പേരിൽ റഷീദലി മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെ സഫുവ ‘ഞങ്ങൾ പോവുകയാണ്’ എന്ന് റഷീദലിയുടെ ഫോണിലേക്ക് സന്ദേശം അയച്ചു. 5 മണിയോടെ മെസ്സേജ് ശ്രദ്ധയിൽ പെട്ട റഷീദലി സഫുവയുടെ മുറിയിലെത്തിയപ്പോഴേക്കും സഫുവ ഷാളിൽ തൂങ്ങി കിടക്കുന്ന നിലയിൽ ആയിരുന്നു. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

സഫുവയുടെ ഉമ്മ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഇവരെ കാണാൻ പോകണം എന്ന് സഫുവ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസവും ഇതിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു എന്ന് ആണ് പോലീസ് പറയുന്നത്. എന്നാൽ സംഭവിച്ചതിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കണം എന്ന് സഫുവയുടെ കുടുംബം ആവശ്യപ്പെട്ടു. ” മർദ്ദനം സഹിക്കാം മാനസിക പീഡനം സഹിക്കാൻ ആകില്ല, അത് കൊണ്ട് പോകുന്നു ” എന്ന് സഹോദരി മരിക്കും മുൻപ് മെസ്സേജ് അയച്ചിരുന്നതായി സഫുവയുടെ സഹോദരൻ തസ്ലിം മാധ്യമങ്ങളോട് പറഞ്ഞു.

മുൻപ് പറയത്തക്ക വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും എന്താണ് നടന്നത് എന്ന് അന്വേഷിക്കണം എന്നും സഫുവയുടെ പിതാവ് മുഹമ്മദ് കുട്ടി പറഞ്ഞു. മാനസിക പീഡനം ഉണ്ടായിട്ടുണ്ട്. നാല് മണിക്ക് റഷീദ് അലിക്ക് സഫുവ മെസ്സേജ് അയച്ചു എങ്കിലും അക്കാര്യങ്ങൾ ഞങ്ങളെ അറിയിച്ചത് ആറു മണിയോടെ മാത്രം ആണ് . ഞങ്ങൾ ഇതെല്ലാം അറിയാൻ വൈകി . എന്ത് നടന്നു എന്ന് ഞങ്ങൾക്ക് അറിയണം മുഹമ്മദ് കുട്ടി പറഞ്ഞു. നടന്ന കാര്യങ്ങളിൽ ദുരൂഹത ഉണ്ട്. സമഗ്രമായ അന്വേഷണം പോലീസ് നടത്തണം.

സഫുവയുടെ കുടുംബം ആവശ്യപ്പെട്ടു. കൽപകഞ്ചേരി പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് കൽപകഞ്ചേരി

 എസ് എച്ച് ഒ അറിയിച്ചു.

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!