1998 ല്‍ വിവാഹിതരായ മലൈക അറോറയും അര്‍ബ്ബാസ് ഖാനും 2017 ലാണ് വേര്‍പിരിയുന്നത്. വിവാഹമോചനത്തിന് പിന്നാലെ താരങ്ങളെ കുറിച്ച് പല ഊഹാപോഹങ്ങളും ഉയര്‍ന്ന് വന്നു. അര്‍ബാസ് വാതുവെപ്പ് നടത്തുന്നതിലുള്ള അതൃപ്തിയാണ് ഒരു കാരണമെന്ന് ചിലര്‍ പറയുന്നു. അതല്ല മലൈകയും നടന്‍ അര്‍ജുന്‍ കപൂറുമായിട്ടുള്ള അടുപ്പമാണ് ബന്ധം വഷളാക്കിയതെന്നാണ് മറ്റൊരു വശം. നിലവില്‍ മലൈക അര്‍ജുനൊപ്പവും അര്‍ബാസ് മറ്റൊരു ബന്ധത്തിലേക്കും പ്രവേശിച്ചിരിക്കുകയാണ്.

2019 ല്‍ കരീന കപൂര്‍ ഖാന്‍ അവതാരകയായിട്ടെത്തിയ വാട്ട് വുമണ്‍ വാണ്ട് എന്ന റേഡിയോ ഷോ യില്‍ അതിഥിയായി മലൈക എത്തിയിരുന്നു. പരിപാടിയ്ക്കിടെ അര്‍ബ്ബാസുമായിട്ടുള്ള വിവാഹമോചനത്തെ കുറിച്ച് നടി തുറന്ന് സംസാരിച്ചു. ‘വിവാഹമോചനം ഒരിക്കലും എളുപ്പമല്ല. ജീവിതത്തിലെടുക്കുന്ന മറ്റൊരു പ്രധാന തീരുമാനവും ഇതുപോലെ ആയിരിക്കില്ല. എല്ലാത്തിനൊടുവില്‍ ആരെയെങ്കിലും കുറ്റപ്പെടുത്തേണ്ടി വന്നേക്കും. ആര്‍ക്കെങ്കിലും നേരെ വിരല്‍ ചൂണ്ടി കുറ്റപ്പെടുത്തുന്നത് പൊതു മനുഷ്യ സ്വഭാവമാണെന്ന്’, മലൈക പറയുന്നു.

മുന്‍ഭര്‍ത്താവുമായി ചേര്‍ന്ന് ഒരുപാട് കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും അനുകൂലവും പ്രതികൂലവുമായി വിലയിരുത്തുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് രണ്ടാളും അവരവരുടെ വഴിയ്ക്ക് പോകാമെന്ന് തീരുമാനിക്കുന്നത്. ആ സമയത്ത് ഞങ്ങള്‍ രണ്ട് പേരും അസന്തുഷ്ടമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോയിരുന്നത്. അത് ചുറ്റുമുള്ളവരുടെയും ജീവിതത്തെ ബാധിച്ച് തുടങ്ങി. ഇങ്ങനൊരു വിവാഹമോചനം നേടുന്നതിനെ ആരും അനുകൂലിക്കില്ല.

ഈ തീരുമാനം ശരിക്കും ആലോചിച്ച് എടുത്തതാണോന്ന് ഡിവോഴ്‌സിന്റെ തലേദിവസം രാത്രി പോലും തന്റെ വീട്ടുകാര്‍ ചോദിച്ചിരുന്നു. കാരണം നമ്മളെ കുറിച്ചോര്‍ത്ത് വിഷമിക്കുന്ന ആളുകളാണ് അവര്‍. മാധ്യമങ്ങള്‍ ഞങ്ങള്‍ക്ക് മര്യാദ നല്‍കിയെന്ന് തോന്നിയതിന് ശേഷമാണ് പുറത്ത് പറയുന്നതെന്നും മലൈക സൂചിപ്പിച്ചു. എടുത്ത തീരുമാനം ശരിയായിരുന്നു എന്ന് പിന്നീട് രണ്ടാള്‍ക്കും ജീവിതത്തിലൂടെ മനസിലായെന്നാണ് മലൈക വ്യക്തമാക്കുന്നത്.

വിവാഹം കഴിച്ചിട്ടില്ലെങ്കിലും നിലവില്‍ യുവനടന്‍ അര്‍ജുന്‍ കപൂറിനൊപ്പമാണ് മലൈക. ഇരുവരും ലിവിങ് ടുഗദറായി ജീവിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തെ കുറിച്ച് ഇനിയും പറഞ്ഞിട്ടില്ലെങ്കിലും താരങ്ങള്‍ ഒരുമിച്ചാണ് താമസം. അതുപോലെ അര്‍ബ്ബാസ് ഖാനും മറ്റൊരു പെണ്‍കുട്ടിയുമായി പുതിയ ജീവിതം തുടങ്ങിയെന്നാണ് വിവരം.