പ്രധാനമന്ത്രിയുടെ പ്രസ്‌താവന തെറ്റിദ്ധാരണ പരത്തുന്നത്‌: മന്ത്രി കെ രാധാകൃഷ്‌ണൻ

Spread the love



തൃശൂർ> കേരളത്തിൽ പട്ടികജാതി–- വർഗ വിഭാഗങ്ങൾ അവഗണന നേരിടുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ. പുരോഗമന പ്രസ്ഥാനങ്ങളോട് അടിസ്ഥാന വിഭാഗങ്ങൾക്കുള്ള അടുപ്പം ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമായേ ഈ പ്രസ്‌താവനയെ കാണാനാകൂവെന്ന്‌ അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.  ദേശീയതലത്തിൽ സംവരണസംവിധാനം തകർക്കുകയും എസ്‌സി–- എസ്‌ടി ജനവിഭാഗത്തിനുള്ള ഫണ്ട്‌ കുറച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്‌.

കേരളത്തിലാണ്‌ പട്ടികജാതി–- വർഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഏറ്റവും കൂടുതൽ പദ്ധതി നടപ്പാക്കുന്നത്‌.

കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥസംഘം അടുത്തദിവസങ്ങളിൽ കേരളത്തിൽ   പരിശോധന നടത്തിയിരുന്നു.  കേരളമാണ്‌ രാജ്യത്തിന്‌ മാതൃക എന്നാണ്‌ അവർ പറഞ്ഞത്‌. കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികൾ ദേശീയതലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും  കേന്ദ്ര–-സംസ്ഥാന ഉദ്യോഗസ്ഥരുടെ ചർച്ചയിൽ കേന്ദ്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കേരളത്തിലെ ദളിതരുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത്‌ പുരോഗമന പ്രസ്ഥാനങ്ങളാണ്‌. ആ പുരോഗമന പ്രസ്ഥാനങ്ങളോടുള്ള അടിസ്ഥാന വിഭാഗത്തിന്റെ അടുപ്പം മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ്‌ പ്രധാന മന്ത്രിയിൽനിന്നുണ്ടായത്‌.

ജനസംഖ്യാനുപാതത്തേക്കാൾ അധികം ഫണ്ട്‌ ദളിത്‌ വിഭാഗത്തിന്റെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്ന  സംസ്ഥാനമാണ്‌ കേരളം. അതിദരിദ്രരില്ലാത്ത നാടായി കേരളം മാറുകയാണ്‌.

സാമൂഹ്യമായും തൊഴിൽപരമായും വിദ്യാഭ്യാസപരമായും ദളിതരെ ഉയർത്തിയെടുക്കാനുള്ള നടപടിയാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌. അതെല്ലാം മറച്ചുവച്ചാണ്‌ കേരളത്തിലെ അടിസ്ഥാനവർഗം അസംഘടിതരും വിലപേശാൻ ശേഷിയില്ലാത്തവരുമാണെന്ന്‌  പ്രധാനമന്ത്രി പറയുന്നതെന്നും  രാധാകൃഷ്‌ണൻ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!