- Last Updated :
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയ്ക്ക് കത്തയച്ചു. കത്തിന്‌റെ പകർപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിനും നൽകി. തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര പോയതെന്ന് കത്തിൽ പറയുന്നു. ഭരണക്രമീകരണങ്ങള്‍ സംബന്ധിച്ച് അറിയിച്ചില്ലെന്നും ഗവർണർ നൽകിയ കത്തിൽ പറയുന്നു.
മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവർണറുടെ ആരോപണം. പത്ത് ദിവസത്തെ വിദേശ യാത്രയെക്കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആർക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നുമാണ് ഗവർണർ കത്തിൽ ആരോപിക്കുന്നത്.
രാജ്ഭവൻ രാഷ്ട്രീയ നിയമനങ്ങൾ നടത്തിയിട്ടില്ലെന്നും ആർഎസ്എസ് ഇടപെടൽ തെളിയിച്ചാൽ രാജിവയ്ക്കുമെന്നും ഗവർണർ ഇന്നലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞു. ആരോപണം തെളിയിക്കാൻ ആയില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കുമോയെന്ന് ഗവർണർ വെല്ലുവിളിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Facebook Comments Box