ഗുവാഹത്തി
തുടർത്തോൽവികളിൽനിന്ന് കുതറിമാറാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. നാല് കളിയും തോറ്റെത്തുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി. ഗുവാഹത്തിയിൽ രാത്രി ഏഴരയ്ക്കാണ് പോരാട്ടം. കളിച്ച നാലിൽ ഒന്നിൽമാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. പിന്നീട് മൂന്നിലും തോറ്റു. മൂന്ന് പോയിന്റുമായി പത്താമതാണ്. നോർത്ത് ഈസ്റ്റ് 11–ാ-മതാണ്. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ജയം അനിവാര്യമാണ് ബ്ലാസ്റ്റേഴ്സിന്.
ഈസ്റ്റ് ബംഗാളിനെതിരെ ഉദ്ഘാടനമത്സരത്തിൽ നടത്തിയ മിന്നുംപ്രകടനത്തിനുശേഷം ബ്ലാസ്റ്റേഴ്സിന് നിരാശമാത്രമായിരുന്നു. പ്രതിരോധത്തിലെ വിള്ളലുകൾ വൻതോൽവിക്ക് വഴിവച്ചു. എടികെ മോഹൻ ബഗാൻ, ഒഡിഷ എഫ്സി, മുംബൈ സിറ്റി ടീമുകളോട് തോറ്റു.
Facebook Comments Box