കൊച്ചി: ലൈഫ് മിഷൻ കോഴയിടപാടിലെ ഇ.ഡി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു. ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചതോടെയാണ് ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചത്. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹരജി പരിഗണിച്ചത്.
ഇടക്കാല ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതി നിർദേശമെന്നും ഇടക്കാല ജാമ്യാവശ്യം പ്രത്യേക കോടതി തള്ളിയെങ്കിൽ പിന്നീട് സുപ്രീംകോടതിയെയാണ് സമീപിക്കേണ്ടതെന്നുമുള്ള ഹൈക്കോടതി നിരീക്ഷണത്തെ തുടർന്നാണ് ശവിശങ്കർ ഹർജി പിൻവലിച്ചത്.
Also Read- ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി ബിജെപി ചർച്ച ചെയ്യുമെന്ന് കെ.സുരേന്ദ്രൻ
അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് കാണിച്ചാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു.
ശിവശങ്കർ ഏത് നിമിഷവും മരണപ്പെട്ടേക്കാമെന്നും അവസാന പരിഹാരമായാണ് ശസ്ത്രക്രിയ ശുപാർശ ചെയ്തതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ മെഡിക്കൽ റിപ്പോർട്ടിൽ സംശയമുണ്ടെന്ന് ഇഡിയുടെ അഭിഭാഷകൻ വാദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.