തിരുവനന്തപുരത്ത് നാലം​ഗ കുടുംബം വിഷം കഴിച്ച നിലയിൽ; അച്ഛനും മകളും മരിച്ചു

Spread the love



തിരുവനന്തപുരം > തിരുവനന്തപുരത്ത് നാലം​ഗ കുടുംബത്തെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം പെരിങ്ങമലയിലാണ് സംഭവം. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പുല്ലാനി മുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി (22)  എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു, മകൻ അർജുൻ എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയിൽ ഭക്ഷണത്തോടൊപ്പം ഇവർ വിഷം കഴിച്ചതായാണ് കരുതുന്നത്. രാവിലെയോടെയാണ് സംഭവം പുറത്തറിയുന്നത്. അർജുനാണ് വിവരം പുറത്തറിയിക്കുന്നത്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശിവരാജന്റെ ഭാര്യ ബിന്ദു ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.   

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.  മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.  ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!