Off Beat
oi-Charls C Thomas
പുതിയ കാർ വാങ്ങുക എന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. വാഹനം വാങ്ങി കുറച്ച് കഴിഞ്ഞ് അപകടം പറ്റി വാഹനത്തിന് കേടുപാടുകൾ സംഭവിക്കുന്നത് വളരെ സങ്കടകരമാണ്.പല വീഡിയോകളും ചിത്രങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗുജറാത്തിലെ ബിൽമോറയിൽ അടുത്തിടെ നടന്ന ഒരു സംഭവമാണ് പുതുതായി ഡെലിവർ ചെയ്ത ഹ്യുണ്ടായി വെർണ രാത്രി പാലത്തിൽ നിന്ന നദിയിലേക്ക് വീണ് അപകടത്തിൽപ്പെടുകയായിരുന്നു.
ഡ്രൈവർ പാലത്തിന് സമീപമെത്തിയപ്പോൾ, ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നദിയിലേക്ക് മറിയുകയും ചെയുകയായിരുന്നു. ഡ്രൈവർ ബ്രേക്കിന് പകരം ആക്സിലറേറ്റർ അബദ്ധത്തിൽ അമർത്തിയതാണ് അപകടത്തിൽ കലാശിച്ചതെന്നാണ് അറിയാൻ സാധിച്ചത്. വളരെ അധികം ചെളി നിറഞ്ഞ നദിയിലേക്ക് ആണ് വീണത്, അത് കൊണ്ട് തന്നെ വലിയ അപകടത്തിന് വഴിവച്ചില്ല. മൂന്ന് പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടത് അത് കൊണ്ടാണ്.
ചിത്രങ്ങൾ കാണുമ്പോൾ തന്നെ വാഹനത്തിന് എത്രമാത്രം കേടുപാടുകൾ സംഭവിച്ചുവെന്ന് അറിയാം. കാർ തലകീഴായി വീണിട്ടും യാത്രക്കാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുതിയ ഹ്യുണ്ടായി കാറുകളിൽ കാണുന്ന അതേ സ്റ്റൈലിംഗ് തന്നെയാണ് വെർണയുടെ പുതുതലമുറ ആവർത്തനവും മുന്നോട്ടുകൊണ്ടുപോവുന്നത്. എന്നാൽ കാറിന്റെ മുൻമോഡലുകളൊന്നും ഇതിന്റെ ഏഴ് അയലത്ത് വരില്ലെന്നതും ശ്രദ്ധേയം. ക്രെറ്റയെ പോലെ വളഞ്ഞ ആകൃതിയാണ് മോഡൽ സ്വീകരിച്ചിരിക്കുന്നത്.
2023 ഹ്യുണ്ടായി വെർണ അതിന്റെ മുൻഗാമിയേക്കാൾ വളരെ വലുതാണ്. പുതിയ സെഡാന് 4,535 mm നീളവും 1,765 mm വീതിയും 1,475 mm ഉയരവും വീൽബേസിന് 2,670 mm നീളവുമുണ്ട്. അതേസമയം ആറാംതലമുറ ആവർത്തനം 170 മീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ഹ്യുണ്ടായി വെർണ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ആദ്യത്തേത് 115 bhp പവറിൽ 144 Nm torque നൽകാൻ ശേഷിയുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാണ്.
6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഹ്യുണ്ടായിയുടെ ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (ഓട്ടോമാറ്റിക്) എന്നിവയുമായി ജോടിയാക്കി ഈ മോഡൽ സ്വന്തമാക്കാനാവും. അതേസമയം കാറിന്റെ രണ്ടാമത്തെ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് 158 bhp കരുത്തിൽ 253 Nm torque ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് ഇത് വരുന്നത്.
മറ്റ് മെക്കാനിക്കൽ വശങ്ങളിൽ പുതിയ ഹ്യുണ്ടായി വെർണയിൽ മുൻവശത്ത് കോയിൽ സ്പ്രിംഗ് സജ്ജീകരണമുള്ള മക്ഫെർസൺ സ്ട്രട്ടും പിന്നിൽ കപ്പിൾഡ് ടോർഷൻ ബീം ആക്‌സിലുമാണ് ഹ്യുണ്ടായി ഉപയോഗിച്ചിരിക്കുന്നത്. പുതിയ വെർണയുടെ ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത് മുൻവശത്ത് ഡിസ്കുകളും പിന്നിൽ ഡ്രമ്മുകളുമാണ്. എന്നാൽ ടോപ്പ് എൻഡ് ടർബോ ഡിസിടി വേരിയന്റിന് മാത്രം എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
വെർണയുടെ സ്റ്റിയറിംഗ് ഫീഡ്ബാക്കും മികച്ചതാണ്. ഡ്രൈവർ നൽകുന്ന ഇൻപുട്ടുകളോട് ഇത് വേഗത്തിൽ പ്രതികരിക്കാൻ കഴിവുള്ളതാണ്. കോർണറിംഗിൽ ചെറിയ ബോഡി റോൾ അനുഭവപ്പെട്ടേക്കാം എന്നതും എടുത്തു പറയേണ്ട കാര്യമാണ്. മോശം റോഡുകളിൽ വാഹനം നന്നായി പെരുമാറുന്നതും പ്ലസ് പോയിന്റാണ്. എസ്‌യുവികൾക്ക് പകരമായി മികച്ച യാത്രാ സുഖവും പെർഫോമൻസും തിരയുന്നവർക്കുള്ള ഉത്തരമാണ് വെർണ. 10.99 ലക്ഷം മുതൽ തുടങ്ങുന്ന വിലയും താരതമ്യേന ആകർഷണീയമാണ്.
64 വ്യത്യസ്ത കളർ ഓപ്ഷനുകളുള്ള ആംബിയന്റ് ലൈറ്റിംഗ്, കൂൾഡ് ഗ്ലോവ്ബോക്സ്, ടു-സ്പോക്ക് സ്റ്റിയറിംഗ് വീലിനും ഗിയർ ലിവറിനും വേണ്ടിയുള്ള ലെതറെറ്റ് റാപ്പുകൾ എന്നിവയും 2023 ഹ്യുണ്ടായി വെർണയുടെ പ്രീമിയംനെസ് ഉയർത്തുന്നു. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ 6 എയർബാഗുകൾ, എബിഎസ്, ഇബിഡി, വിഎസ്എം, ട്രാക്ഷൻ കൺട്രോൾ, TPMS, ISOFIX, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ ADAS ഫീച്ചറുകളുടെ വലിയ നിര എന്നിവയാണ് പ്രീമിയം സെഡാനിലെ മറ്റ് പ്രധാന സവിശേഷതകൾ.
English summary
Hyundai verna accident river viral video
Story first published: Friday, July 14, 2023, 18:14 [IST]