പക്ഷെ ആ സീസൺ പകുതിയിൽ വെച്ച് കൊവിഡ് മൂലം അവസാനിപ്പിച്ചതിനാൽ വിജയിയുണ്ടായിരുന്നില്ല. ഇപ്പോൾ ആര്യ സോഷ്യൽ മീഡിയയിലും സജീവമാണ്. ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള ആര്യ മിക്ക വിശേഷങ്ങളും തന്റെ ഫാൻസുമായി ഷെയർ ചെയ്യാറുണ്ട്.
ബിഗ് ബോസിന് ശേഷം സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും പരിപാടിയിൽ അവതാരകയായും ആര്യ തിളങ്ങി നിൽക്കുകയാണ്. കൂടാതെ വിശേഷങ്ങൾ വിശദമായി പങ്കുവെക്കുന്നതിനായി യുട്യൂബ് ചാനലും ആര്യ ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഇപ്പോഴിത തന്റെ പുതിയൊരു സന്തോഷവും താൻ നടത്തിയൊരു യാത്രയുടെ വിശേഷങ്ങളും പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആര്യ. താരമിപ്പോൾ ഓസ്ട്രേലിയയിൽ അവധി ആഘോഷിക്കുകയാണ്.
Also Read: മോഹൻലാൽ പരാജയപ്പെട്ട സംവിധായകർക്കും ഡേറ്റ് കൊടുക്കാറുണ്ട്; നടനെക്കുറിച്ച് ജീത്തു ജോസഫ്
അവധി ആഘോഷങ്ങളുടെ ഭാഗമായി ആര്യ ദി ക്രൊക്കഡൈല്‍ ഹണ്ടര്‍ ടെലിവിഷന്‍ പരമ്പരയിലൂടെ ലോകപ്രശസ്‍തനായ അന്തരിച്ച ഓസ്ട്രേലിയന്‍ വന്യജീവി സംരക്ഷകന്‍ സ്റ്റീവ്‍ ഇര്‍വിന്റെ സൂവും സന്ദർശിച്ചു. സ്റ്റീവിന്‍റെ മരണശേഷവും വന്യജീവി സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദേഹത്തിന്‍റെ കുടുംബമാണ് സൂ നടത്തികൊണ്ട് പോകുന്നത്.

അനിമല്‍ പ്ലാനറ്റ് അടക്കമുള്ള വന്യജീവി സംരക്ഷണ ടിവി ചാനലുകളുടെ മുഖമായിരുന്നു സ്റ്റീവ്. 2006 സെപ്റ്റംബറിലാണ് ഇര്‍വിന്‍ ഒരു അപകടത്തില്‍ മരിച്ചത്.
ഓഷ്യന്‍സ്‍ ഡെഡ്‍ലിയെസ്റ്റ്‍ എന്ന പേരിലുള്ള ഒരു ഡോക്യുമെന്‍ററി ചിത്രീകരണത്തിന് ഇടയില്‍ കടലിന് അടിയില്‍വെച്ച് ഒരു തിരണ്ടിയുടെ കുത്തേറ്റ് ചോരവാര്‍ന്നായിരുന്നു മരണം. അദ്ദേഹത്തിന്റെ സൂ സന്ദർശിച്ച് ആര്യ കുറിച്ച് കുറിപ്പ് വളരെ വേഗത്തിൽ സോഷ്യൽമീഡിയയിൽ വൈറലായി.

‘എന്റെ അച്ഛൻ നാഷണഷൻ ജോഗ്രഫി, അനിമൽ പ്ലാനറ്റ് ചാനലിന്റെ ആരാധകനായിരുന്നു. ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ അദ്ദേഹം ഞങ്ങളെ ആ ചാനൽ മുഴുവനായും കാണാൻ പ്രേരിപ്പിക്കുമായിരുന്നു. അതിനാൽ ഞങ്ങളും മറ്റുള്ളവരെപ്പോലെ ഒടുവിൽ സ്റ്റീവിന്റെ ആരാധകരായി മാറുകയും അദ്ദേഹത്തിന്റെ ഷോ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു.’
‘സ്റ്റീവിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഹൃദയം തകർന്നുപോകുന്ന പോലുള്ള അനുഭവമായിരുന്നു എനിക്ക്. അദ്ദേഹം മരിച്ച രീതി വേദന ഇരട്ടിയാക്കി. മൃഗങ്ങളോട് പ്രത്യേകിച്ച് ഇഴജന്തുക്കളോട് അദ്ദേഹത്തിനുള്ള സ്നേഹം ഞങ്ങൾ കണ്ടതാണ്.’

‘ഇത്രയും വർഷങ്ങൾക്ക് ശേഷം ഇവിടെ സ്റ്റീവിന്റെ ഓസ്ട്രേലിയൻ മൃഗശാല സന്ദർശിക്കാൻ എനിക്ക് സാധിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. അദ്ദേഹത്തിന്റെ കുടുംബമാണ് മൃഗശാല സംരക്ഷിക്കുന്നത്. അദ്ദേഹം രക്ഷിച്ച ഇഴജന്തുക്കളുമുണ്ടിവിടെ… ഇത് ശരിക്കും ഒരു അനുഭവം തന്നെയായിരുന്നു’ എന്നാണ് ആര്യ സ്റ്റീവിന്റെ പേരിലുള്ള മൃഗശാലയിൽ നിന്നും പകർത്തിയ ദൃശ്യങ്ങൾ പങ്കുവെച്ച് കുറിച്ചത്.
കുറച്ച് വർഷം മുമ്പാണ് ആര്യയുടെ അച്ഛൻ മരിച്ചത്. അച്ഛൻ തന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ട ഘടകമായിരുന്നുവെന്ന് ആര്യ തന്നെ പലപ്പോഴും സോഷ്യൽമീഡിയ വഴി പങ്കുവെച്ചിട്ടുള്ളതാണ്.