ഗവര്‍ണറുടെ കാരണം കാണിക്കൽ നോട്ടിസിന് മലയാളം സർവകലാശാല വിസി മറുപടി നല്‍കി

Spread the love


  • Last Updated :
കോഴിക്കോട്: പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നോട്ടിസിന് മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ മറുപടി നല്‍കി. ഇന്നലെ തപാല്‍ മാര്‍ഗമാണ് മറുപടി കത്തയച്ചതെന്ന് അദ്ദേഹം പറഞ്ഞു. രേവതി പട്ടത്താനത്തിന്റെ ഭാഗമായുള്ള കൃഷ്ണഗീതി പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Also Read- തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം: മേയർ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

എന്നാൽ ഇതു സംബന്ധിച്ച പരസ്യ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല. അക്കാദമിക് മികവുകള്‍ പരിഗണിക്കുമ്പോള്‍ വിസിയായിരിക്കാന്‍ തനിക്ക് എല്ലാവിധ യോഗ്യതയുമുണ്ടെന്നുള്ളതാണ് മറുപടി കത്തിലെ ഉള്ളടക്കമെന്നാണ് വിവരം. ഉള്ളടക്കം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അനില്‍ വള്ളത്തോള്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് മറുപടി അറിയിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കും.

Also Read- പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു

അതേസമയം, ഗവര്‍ണറെ സർവകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ സിപിഎം നിര്‍ണായക നീക്കത്തിനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇതിന് വേണ്ടി സംസ്ഥാന സർക്കാർ ഓര്‍ഡിനന്‍സ് കൊണ്ടുവരും. സിപിഎം സംസ്ഥാന സമിതി ഇതിന് വേണ്ടി അനുമതി നല്‍കിയിരുന്നു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരാനാണ് നീക്കം. ബില്ല് ഒപ്പിടാതെ തിരിച്ചയച്ചാല്‍ കോടതിയെ സമീപിക്കാനാണ് സി പി എം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പ്രതിപക്ഷത്തിന്റെ പിന്തുണയും സര്‍ക്കാര്‍ തേടും.

Published by:Rajesh V

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!