ഗിനിയിൽ തടങ്കലിലുള്ളവരെ 
രക്ഷിക്കാൻ നോർക്ക ശ്രമം

Spread the love



കൊല്ലം

ഇക്വറ്റോറിയൽ ഗിനിയിലെ മലാബോ ദ്വീപിൽ തടങ്കലിൽ കഴിയുന്ന നോർവെ കപ്പൽ ജീവനക്കാരായ മലയാളികളടക്കമുള്ളവരെ രക്ഷിക്കാൻ അടിയന്തര ഇടപെടൽ നടത്തി സംസ്ഥാന സർക്കാർ. നോർക്ക വഴി ഇന്ത്യൻ എംബസിയെ ബന്ധപ്പെടുത്താൻ ശ്രമം തുടങ്ങി. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ്‌ തടങ്കലിലുള്ള കൊല്ലം നിലമേൽ കൈതോട്‌ കെകെഎംപി ഹൗസിൽ വിജിത്തിന്റെ കുടുംബത്തെ  അറിയിച്ചു. സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അറിയിച്ചതായും ഏറെ പ്രതീക്ഷയുണ്ടെന്നും വിജിത്തിന്റെ  അച്ഛൻ  ത്രിവിക്രമൻനായർ പറഞ്ഞു.

തടവിലുള്ളവരെ നൈജീരിയക്ക്‌ കൈമാറാനുള്ള നീക്കം തടയാൻ വിദേശ മന്ത്രാലയവും ശ്രമം തുടങ്ങി. വിദേശ സഹമന്ത്രി വി മുരളീധരൻ വിജിത്തിന്റെ അച്ഛനെ ഫോണിൽ വിളിച്ചു. മന്ത്രിമാരായ ജെ ചിഞ്ചുറാണി, ജി ആർ അനിൽ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ ഡാനിയൽ എന്നിവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. നൈജീരിയക്ക്‌ തങ്ങളെ വിട്ടുകൊടുക്കരുതെന്ന്‌ ഇന്ത്യൻ എംബസിക്ക്‌ കപ്പലിലുള്ളവർ കത്തയച്ചു.

മൂന്നു മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളും അടങ്ങുന്ന സംഘം മൂന്നു മാസമായി തടങ്കലിൽ. കടൽക്കൊള്ളക്കാരെന്ന തെറ്റിദ്ധാരണയിലാണ് -ഇക്വറ്റോറിയൽ ഗിനിയ നാവികസേന ഇവരെ കസ്റ്റഡിയിലെടുത്തത്. കപ്പൽ ഉൾപ്പെടെ കൈമാറി വിചാരണ ചെയ്യണമെന്നാണ്‌ നൈജീരിയൻ നാവികസേനയുടെ ആവശ്യം.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!