കർഷകരെ ആദരിച്ചും കൃഷിയിടങ്ങൾ ഒരുക്കിയും പെരുവന്താനത്ത് കർഷകദിനാചരണം സംഘടിപ്പിച്ചു

Spread the love

പെരുവന്താനം: പെരുവന്താനം പഞ്ചായത്തും കൃഷിഭവനും സഹകരിച്ച് കർഷകദിനാഘോഷം സംഘടിപ്പിച്ചു. പെരുവന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാജി പുല്ലാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ആർ വിജയൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഝാൻസി വി എന്നിവർ മികച്ച കർഷകരെ ആദരിച്ചു.

പഞ്ചായത്ത് മെമ്പർ മാരായ നിജിനി ഷംസുദ്ദീൻ, ഗ്രേസി ജോസ്, സിജി ഏബ്രഹാം, സുരേഷ് എം സി, ഷീബ ബിനോയ്, പ്രഭാവതി ബാബു, കൃഷി ഓഫീസർ എൽസ ജൈൽസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പഞ്ചായത്തിലെ മികച്ച മുതിർന്ന കർഷകനായി ഇ വി ജോസഫ്, മികച്ച ജൈവ കർഷകനായി മനോജ് കുറ്റിയാനിക്കൽ, മികച്ച വനിതാ കർഷകയായി റോസമ്മ ജോസഫ് , മികച്ച വിദ്യാർത്ഥി കർഷകയായി ആൻ മരിയ സിറിയക്, മികച്ച കർഷകരായി ദിവാകരൻ തുംബാട്ട്, തോമസ് ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു. ശേഷം പെരുവന്താനം പഞ്ചായത്തിലെ കാർഷിക മേഖലയുടെ വളർച്ച വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ പൊതു ചർച്ച സംഘടിപ്പിക്കുകയും, കർഷകർക്കായി വിള ഇൻഷുറൻസ് രജിസ്ട്രേഷൻ സംവിധാനവും, കർഷക ദിനത്തിൻ്റെ ഭാഗമായി പെരുവന്താനം യുപി സ്കൂൾ, സി എച്ച് സി എന്നിവിടങ്ങളിൽ കൃഷിയിടങ്ങളും ഒരുക്കി വിത്ത് ഇടീയിൽ ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫിസർ സജിമോൻ കെ വി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: