ആലപ്പുഴ> 69-ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് ആലപ്പുഴ പുന്നമടക്കായലില്‍ ആവേശോജ്വല തുടക്കം.ആദ്യ ഹീറ്റ്‌സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി. വെള്ളംകുളങ്ങര, ചെറുതന, ശ്രീമഹാദേവന്‍ വള്ളങ്ങളാണ് ഒപ്പം മല്‍സരിച്ചത്. രണ്ടാം ഹീറ്റ്‌സില്‍ യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് വിജയിച്ചത്
മൂന്നാം ഹീറ്റ്‌സില്‍ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാട്ടില്‍തെക്കേതിലും, നാലാം ഹീറ്റ്‌സില്‍ ടിബിസി തലവടി തുഴഞ്ഞ തലവടി ചുണ്ടനും ഒന്നാം സ്ഥാനത്തെത്തി. 19 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പടെ 72 വള്ളങ്ങളാണ് ജലോല്‍സവത്തില്‍ പങ്കെടുക്കുന്നത്.
അതേസമയം, മോശം കാലാവസ്ഥയെ തുടര്‍ന്ന് വള്ളം കളി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തിച്ചേരാനായില്ല. ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിയാഞ്ഞതിനാലാണ് മുഖ്യമന്ത്രിക്ക് ചടങ്ങിനെത്താഞ്ഞത്.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി സജി ചെറിയാന്‍ ജലോല്‍സവം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, എംബി രാജേഷ്, വി അബ്ദുറഹ്മാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു .
ചുണ്ടന്‍ വള്ളങ്ങള്‍ ഫൈനലിലേക്ക് കുതിച്ച സമയം
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ (4.18), യുബിസി കൈനകരിയുടെ നടുഭാഗം (4.24), കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ ചമ്പക്കുളം (4.26), കേരള പോലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍തെക്കേത് (4.27)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ