Ernakulam Medical College: മെഡിക്കൽ കോളജിൽ ക്യാമ്പസിൽ അലഞ്ഞു തിരിഞ്ഞ പശുവിനെ വിറ്റു; ജീവനക്കാരൻ പിടിയിൽ

Spread the love


കൊച്ചി: എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളജ് ക്യാമ്പസിൽ അലഞ്ഞുതിരിഞ്ഞ പശുവിനെ വിറ്റ ജീവനക്കാരൻ അറസ്റ്റിൽ. മെഡിക്കൽ കോളജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവിനെയാണ് കളമശേരി പോലീസ് അറസ്റ്റു ചെയ്തത്.   ഇയാൾ കൂടുതൽ കന്നുകാലികളെ ഇത്തരത്തിൽ വിറ്റഴിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: കാമുകന്റെ മകനെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ കാമുകി അറസ്റ്റിൽ

ഇന്നലെ രാത്രി കന്റീനിനു സമീപം പശുവിനെ കച്ചവടക്കാർക്കു കൈമാറുന്നതിനിടെയാണ് പോലീസ് ബിജു മാത്യുവിനെ പിടികൂടിയത്.  കന്നുകാലികളെ നഷ്ടപ്പെടുന്നതായി ഏറെ പരാതികൾ മുൻപ് പോലീസിനു ലഭിച്ചിരുന്നു. ക്യാംപസിനുള്ളിൽ മേയാനെത്തുന്ന പശുക്കളെ പുല്ലും വെള്ളവും കൊടുത്ത് വരുതിയിലാക്കിയ ശേഷം കച്ചവടക്കാർക്കു വിൽക്കുന്നതാണ് പ്രതിയുടെ രീതി എന്നാണ് പോലീസ് പറയുന്നത്.

Also Read: Viral Video: കോഴിക്കുഞ്ഞുങ്ങളെ അടിച്ചുമാറ്റി പൂച്ചക്കുട്ടി, ഞെട്ടിത്തരിച്ച് അമ്മക്കോഴി..! വീഡിയോ വൈറൽ

തനിക്കു സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പെട്ടെന്നു പണം വേണ്ടതിനാലാണ് കന്നുകാലികളെ വിൽക്കുന്നതെന്നുമാണ് കച്ചവടക്കാരോട് ഇയാൾ പറഞ്ഞിരുന്നത്.   ഇയാൾ വളരെ കുറഞ്ഞ വിലയ്ക്കാണ് കന്നുകാലികളെ വിറ്റിരുന്നതെന്നാണു പ്രാഥമിക വിവരം. പശുക്കൾ മാത്രമല്ല പോത്തുകളും എരുമകളുമൊക്കെ മെഡിക്കൽ കോളജ് പരിസരത്തുനിന്നും കാണാതായതായി നേരത്തെ പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.  പ്രതിയെ ചോദ്യം ചെയ്യുന്നതോടെ ഈ കന്നുകാലികളെയും വിൽപന നടത്തിയിട്ടുണ്ടോ എന്ന വിവരവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.   

Also Read: വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളോട് അപമര്യാദയായി പെരുമാറി; 2 പോലീസുകാർ കസ്റ്റഡിയിൽ

ഇതിനിടയിൽ മെഡിക്കൽ കോളജിനു സമീപം താമസിക്കുന്ന ചിലരാണ് കന്നുകാലികളെ ക്യാംപസിലേക്കു മേയാൻ തുറന്നുവിടുന്നതെന്ന ആരോപണവുമുണ്ട്. മുൻപ് കന്നുകാലി ശല്യത്തെപ്പറ്റി പരാതിയുയർന്നപ്പോൾ ഇത് അവസാനിപ്പിക്കാൻ അധികൃതർ പലവട്ടം ശ്രമം നടത്തിയിട്ടും വിജയിച്ചിരുന്നില്ല. മെഡിക്കൽ കോളജിൽ തന്നെയുള്ള ചില ജീവനക്കാരാണു കന്നുകാലി ഉടമകൾക്കു വേണ്ട ഒത്താശ ചെയ്തു കൊടുക്കുന്നതെന്നും ആരോപണമുണ്ട്. ഇതിനിടയിൽ പോലീസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുന്നതെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!